Latest Articles

ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍

By jeyel - Monday, 20 January 2014

ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലെ ടിവി സിഗ്നലുകള്‍ പിടിച്ചെടുത്ത്  ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ആന്റിനയാണ് ചേട്ട് കനോജ എന്നയാള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനകം ടെലിവിഷന്‍ കമ്പനികളുടെ സഹായമില്ലാതെ ടിവി പ്രക്ഷേപണം നടത്തുന്ന  എയ്‌റിയോ എന്ന കമ്പനിയുടെ തലവനാണ് ഇദ്ദേഹം.

അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി സംപ്രേഷണം സാധ്യമാക്കുകയാണ് കുഞ്ഞു റിമോര്‍ട്ട് ആന്റിന ചെയ്യുന്നത്. ഒരു കൈവെള്ളയില്‍ കൊള്ളുന്നതാണ് ഈ ആന്റിന എന്നാണ് പ്രധാന പ്രത്യേകത.

വയറും കേബിളും സെറ്റ് ടോപ്പ് ബോക്‌സും ഒന്നും ഇതിന് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തും ഇന്റര്‍നെറ്റ് എനേബിള്‍ഡ് ടെലിവിഷന്‍ രംഗത്തും വലിയ വിപ്ലവത്തിനായിരിക്കും ഈ കണ്ടുപിടുത്തം വഴിയൊരുക്കുക.

എന്നാല്‍ ഈ സാങ്കേതികത ടെറ്റാന്‍സ് എന്ന ടെക്നോളജി കമ്പനിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന പരാതിയും ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് ടൈറ്റിന്‍സ് നല്‍കിയ ഹരജി അമേരിക്കന്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോപ്പം ടെലിവിഷന്‍ കമ്പനികള്‍ കനോജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കനോജയുടെ ആന്റിന വന്നാല്‍ ആര്‍ക്കും ഏത് ചാനല്‍ പരിപാടിയും മോഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ ആരോപണം
Thanks  http://www.asianetnews.tv

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍"

Leave a Reply

Advertisement