Latest Articles

484 വര്‍ഷമായി എരിയുന്ന ദീപം ..

By jeyel - Wednesday, 23 October 2013

അസമിലെ ഒരു വൈഷ്‌ണവ ക്ഷേത്രത്തിലെ കെടാവിളക്ക്‌ ഏഷ്യ ബുക്ക്‌ ഓഫ്‌ റിക്കോഡ്‌സില്‍ സ്‌ഥാനംപിടിച്ചു. ഈ വിളക്ക്‌ കഴിഞ്ഞ 484 വര്‍ഷമായി അണയാതെ എരിയുകയാണ്‌!

അസമിലെ ജോര്‍ഹട്ടിലെ ധേക്കിയഖോവ ബോര്‍ നാംഖറിലാണ്‌ കെടാവിളക്ക്‌ സൂക്ഷിച്ചിരിക്കുന്നത്‌. അസമിലെ ദിവ്യന്‍മാരായ ശ്രീ ശ്രീ മാധബ്‌ദേവയും ശ്രീമന്ത ശങ്കര്‍ദേവയും ചേര്‍ന്ന്‌ 1528 ല്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്‌. അന്നുമുതല്‍ ഈ ദീപം കെടാതെ സൂക്ഷിച്ചിരിക്കുകയാണത്രേ.

കെടാവിളക്കിനെ കുറിച്ചുളള കഥ ഇങ്ങനെ; മാധബ്‌ദേവ വൈഷ്‌ണവ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അസമിലെ ജോര്‍ഹട്ടില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം ദരിദ്രയായ ഒരു സ്‌ത്രീയുടെ കുടിലിലാണ്‌ വിശ്രമിച്ചത്‌. പാവപ്പെട്ട ഗൃഹനാഥയ്‌ക്ക് സന്ന്യാസിവര്യനെ നന്നായി സല്‍ക്കരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, അവരുടെ പക്കല്‍ അല്‍പ്പം ചോറും ധേക്കിയ എന്ന ഇലക്കറിയും മാത്രമേ ഉണ്ടായിരുന്നുളളൂ. അവര്‍ മടിച്ചുമടിച്ച്‌ അത്‌ വിളമ്പി. സന്ന്യാസിവര്യനാവട്ടെ വിഭവം വളരെ ആസ്വാദ്യമായി തോന്നി. അവിടെ അടുത്ത്‌ തന്നെ ക്ഷേത്രം നിര്‍മ്മിച്ച മാധബ്‌ദേവ അതിന്‌ ധേക്കിയഖോവ ബോര്‍ നാംഖര്‍ എന്ന പേരും നല്‍കി. ക്ഷേത്രത്തില്‍ കൊളുത്തിയ വിളക്ക്‌ അണയാതെ സൂക്ഷിക്കാന്‍ ആ സാധു സ്‌ത്രീയെ തന്നെ ഏര്‍പ്പെടുത്തുകയും ചെയ്‌തു.
 
          
                                              Dhekiakhowa Bornamghar 

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "484 വര്‍ഷമായി എരിയുന്ന ദീപം .. "

Leave a Reply

Advertisement