April 08, 2025

Latest Articles

  •       I am sunilraj from India (Kerala, Trivandrum [...]

    03 Nov 2013 | 1 comments
  • Download  IT@School GNU/Linux 12.04 32bit and 64bit Download Tor [...]

    24 Oct 2013 | 3 comments

GUEST POST

ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങള...

Published by Admin

നാളം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ ...

Published by Admin

ARTICLES

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അ...

Published by Admin

DEVOTIONAL STORIES

ഈശ്വര വിശ്വാസി : ഓം എന്ന അക്ഷരം ഒരു മന്ത്രമാണ് .അതിനു ശക്തി ഉണ്ട് .അക്ഷരങൾ ചേർന്ന മന്ത്രങ്ങൾ ചൊല്ലുമ്പോൾ അവ മനുഷ്യന്റെ ഇന്ദ...

Published by Admin

HIGHLIGHTS

അധ്വാനിക്കാന്‍ മനസുണ്ടായിരുന്നു. അതു നാലാളറിയുന്നതില്‍ മാനക്കേടുമില്ലായിരുന്ന [...]

Published by Admin
28 Nov 2013 0 comments

ഞാൻ ശരീരമല്ല ആത്മാവാകുന്നു. ആരാലും നശിപ്പിക്കാൻ കഴിയാത്ത അനന്തവും അനശ്വര [...]

Published by Admin
05 Nov 2013 0 comments

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. [...]

Published by Admin
23 Oct 2013 0 comments

ASTROLOGY

ഭഗവതി : (ദുര്‍ഗ്ഗ) ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാ [...]

Published by Admin
20 Jan 2014 0 comments

In Astrology it is understood that at any point of time nature is governed [...]

Published by Admin
24 Oct 2013 0 comments

വീട്ടില്‍ അലമാരകള്‍ എവിടെ വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? വാസ്തു ശാസ്ത് [...]

Published by Admin
24 Oct 2013 0 comments

Sadacharam | സദാചാരം

By jeyel - Saturday, 15 March 2014

ഇത് എല്ലാരുമൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ് .... വായിക്കാതെ പോകല്ല് ...

സമയം അര്‍ദ്ധരാത്രി 12 മണി..സ്ഥലം മണ്ണാര്‍ക്കാട് ടൌണ്‍..,,പുറത്തു കോരിച്ചൊരിയുന്ന മഴ..മഴയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കനത്ത കാറ്റും ഇടിയും ഇടയ്ക്കു കൊള്ളിമീനും....നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഒരു കടയുടെ മുന്നില്‍ കയറി നില്‍ക്കുകയാണു അവള്‍.മിക്കവാറും കടകള്‍ അടച്ചു കഴിഞ്ഞു....

പെട്ടെന്ന് ഒരു നീല ആള്‍ട്ടോ കാര്‍ ആ റോഡിലൂടെ വന്നു..അവള്‍ പുറത്തിറങ്ങി ആ കാറിനു കൈ കാണിച്ചു..കുറച്ചു മുന്നോട്ടു പോയ ശേഷം ആ കാര്‍ റിവേര്‍സ് വന്നു.സൈട്ഗ്ലാസ് പതിയെ തുറന്നു..അതിനകത്തെ സുമുഖനായ ചെറുപ്പക്കാരന്‍ അവളോട്‌ ചോദിച്ചു...എന്ത് വേണം...??

സര്‍ ഒരു ലിഫ്റ്റ് തരുമോ??

എങ്ങോട്ടാ??

മലപ്പുറം ഇറക്കിയാല്‍ മതി...

അയാള്‍ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..ചെരുപ്പക്കാരിയാണ്..കാണാനും സുന്ദരി,

കയറിക്കോ...ഞാന്‍ കോഴിക്കൊട്ടെക്കാ...

അവള്‍ ഡോര്‍ തുറന്നു അകത്തു കയറി..അവളാകെ നനഞ്ഞു കുളിച്ചിരുന്നു.അയാള്‍ ഒരു ടര്‍ക്കിയെടുത്തു അവള്‍ക്കു കൊടുത്തു.അവള്‍ അത് വാങ്ങി നനഞ്ഞ വസ്ത്രങ്ങള്‍ തുടച്ചു....

വളരെ സാവധാനമാണ് അയാള്‍ ഡ്രൈവ് ചെയ്തിരുന്നത്..റോഡ്‌ നിറയെ വെള്ളമാണ്..കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും..

കുട്ടി എന്താ ഈ അസമയത് ഇവിടെ..??

ഞാന്‍ ബാഗ്ലൂര്‍ bsc നഴ്സിങ്ങിനു പഠിക്കുവാ...വീട്ടിലേക്കു വരുന്ന വഴിയാ...ഞാന്‍ വന്ന ട്രെയിന്‍ മൂന്നു മണിക്കൂര്‍ വൈകി..മൊബൈല്‍ ആണെങ്കില്‍ സ്വിച്ച് ഓഫും ആണ്..ഒരു വിധമാ ഇവിടം വരെ എത്തിയത്...ചേട്ടനെ കണ്ടത് രക്ഷയായി....

ഞാന്‍ ഒരു പ്രവാസിയാണ്..ത്രിശൂര്‍ വരെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു..ഈ നശിച്ച മഴ കാരണമാ ഞാനും വൈകിയത്...

പെട്ടെന്ന് അയാളുടെ മൊബൈല്‍ ബെല്ലടിച്ചു..ഞാന്‍ വന്നു കൊണ്ടിരിക്കുവാടീ...ഒരു മണിക്കൂര്‍ ഞാന്‍ അവിടെ എത്തും....ഓക്കേ.....സമ്മതിച്ചു......

അയാള്‍ ഫോണ്‍ കട്ട് ചെയ്തു ,,,,വൈഫാ പുള്ളിക്കാരി ഒറ്റക്കാ വീട്ടില്‍ കൂട്ടിനു ചെറിയ മകനെ ഉള്ളൂ.....

അവള്‍ ചെറുതായൊന്നു മൂളി...
പെരിന്തല്‍മണ്ണ കഴിഞ്ഞപ്പോള്‍ കാറിനു ഒരു മിസ്സിംഗ്‌ ..അയാള്‍ കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി....ഒരു ഞരക്കത്തോടെ കാര്‍ ഓഫ്‌ ആയി.അയാള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പക്ഷെ നിരാശയായിരുന്നു ഫലം...അയാള്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു....പക്ഷെ ഫലമുണ്ടായില്ല..fuck off...അയാള്‍ സ്വയം ശപിച്ചു....

ചുട്ടു വട്ടത്തില്‍ ഒരു വീട് പോലുമില്ല.പുറത്താനെങ്കില്‍ മഴ തോര്‍ന്നിട്ടുമില്ല...''സോറി കാറിനു എന്തോ ഒരു ട്രബ്ള്‍ മഴ ഒന്ന് തോര്‍ന്നാല്‍ പുറത്തിറങ്ങി നോക്കാമായിരുന്നു...കുട്ടിക്ക് നേരം വൈകുകയാണെങ്കില്‍ ഞാന്‍ ഏതെങ്കിലും വണ്ടിക്കു കൈ കാണിച്ചു തരാം...''

അത് മോശമാനെന്നവള്‍ക്ക് തോന്നി..തന്നെ സഹായിച്ച ഇയാള്‍ക്ക് ഒരു ബുദ്ദിമുട്ടു വരുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് രക്ഷപ്പെടുന്നത് ശരിയല്ല.

വേണ്ട ചേട്ടാ ഞാന്‍ ഇവിടെ ഇരുന്നോളാം.

പെട്ടെന്ന് ആരോ കാറിനകത്തെക്ക് ടോര്‍ച്ചടിച്ചു. ആരൊക്കെയോ ഓടിക്കൂടുന്നതും കണ്ടു...സൈഡ്ഗ്ലാസില്‍ മുട്ടോടു മുട്ട്......അയാള്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി...പുറത്തിറങ്ങിയതും മുഖമടച്ചു ഒരു അടിയായിരുന്നു.'''നായിന്റെ മോനെ നിനക്ക് @@@@@@@ ഈ സ്ഥലം മാത്രമേ കണ്ടുള്ളൂ..വലിച്ചിറക്കെടാ അവളെ.....

അടി വീണു അയാളുടെ കവിള്‍ വീര്‍ത്തിരുന്നു...അയാള്‍ക്ക്‌ സംഭവം എന്താണെന്ന് മനസ്സിലായില്ല..കുറെ പേര്‍ ചേര്‍ന്ന് ആ പെണ്‍കുട്ടിയെ വലിച്ചു പുറത്തിറക്കി. ''പുന്നാര മോളെ നിനക്കൊക്കെ അഴിഞ്ഞാടാന്‍ വേറെ ഒരു ഇടവും കിട്ടിയില്ലേ.....കുറെ നേരമായി ഞാന്‍ ശ്രദ്ദിക്കുന്നു...നിര്‍ത്തിയിട്ട കാറിലാ ഇവരുടെ കലാ പരിപാടി..''

ചിത്രം അയാള്‍ക്ക്‌ വ്യക്തമായി തുടങ്ങി..സദാചാര പോലിസ്....ഞങ്ങളെ തെട്ടിദ്ദരിചിരിക്കുന്നു...''എന്‍റെ പോന്നു ചേട്ടന്മാരെ ഞാന്‍ ഒരു പാവമാ...ഭാര്യയും ഒരു കുട്ടിയും എനിക്കുണ്ട്....''

എനനിട്ടനോടാ ചെറ്റേ നീ ഈ പരിപാടിക്ക് ഇറങ്ങിയത്‌,,,ഇവള്‍ ആരാട നിന്റെ.....

ആ കുട്ടിക്ക് ടൌണില്‍ നിന്നും ഒരു ലിഫ്റ്റ്‌ കൊടുത്താ ഞാന്‍ ..അല്ലാതെ എനിക്ക് പരിചയമില്ല ....

ടൌണില്‍ നിന്നും നീ ലിഫ്റ്റ്‌ കൊടുക്കുന്നു ..ഇവിടെ എത്തുമ്പോള്‍ കാര്‍ കേടാവുന്നു..കൊള്ളാം നല്ല നാടകം...ഞങ്ങള്‍ വെറും ഊ@@@@@@@ കരുതിയോ നീ...

ആ പെണ്‍കുട്ടിയും ,ചെറുപ്പക്കാരനും കരഞ്ഞു പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാരുടെ മനസ്സളിഞ്ഞില്ല...

ഞങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ പോലിസിനെ വിളിക്കൂസുഹൃത്തേ......അയാള്‍ പറഞ്ഞു തീരും മുമ്പ് അടി വയറിനു ആഞ്ഞൊരു തോഴി..അയാള്‍ റോഡരികില വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണു....പൂശാന്‍ വരുന്നവര്‍ക്കുള്ള നിയമവും പോലീസും ഞങ്ങള്‍ തന്നെയാടാ ..നീയാരാടാ നായെ അംബേദ്‌കറോ നങ്ങളെ നിയമം പഠിപ്പിക്കാന്‍......അവിടെ കൂടി നിന്നവര്‍ ഒരു പട്ടിയെ തല്ലും പോലെ അയാളെ തല്ലിച്ചതച്ചു.......അയാളുടെ മുഖം നീര് വന്നു വീര്‍ത്തു....

അയാളുടെ പോക്കെറ്റില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങി....അയാളുടെയും അവളുടെയും വീട്ടിലെ നമ്പര്‍ വാങ്ങി വിളിച്ചു പറഞ്ഞു......ഇവിടെ പിടിച്ചു വച്ചിരിക്കുകയാണെന്ന്......

നേരം പുലര്‍ന്നു....നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു കാഴ്ച വസ്തുവിനെ പോലെ നില്‍ക്കുകയാണ് ഇരുവരും...പത്രക്കാര്‍ വന്നു ഫോട്ടോ എടുത്തു..കൂടി നിന്നവര്‍ ചൂടോടെ വീഡിയോയും ,ഫോട്ടോസും ഫേസ് ബുക്കില്‍ കയറ്റാന്‍ മത്സരിച്ചു....

ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്നു...നീ കുടുമ്പം നശിപ്പിക്കാന്‍ ഉണ്ടായ താടകയാടീ........ഇനി അച്ചന്‍ മകള്‍ ബന്ദം പറഞ്ഞു ആ വീടിന്റെ പടി കയറരുത്....എല്ലാം ഇവിടെ തീര്‍ന്നു....നിന്നെ പുറത്തു പഠിക്കാന്‍ വിട്ടതാ ഞാന്‍ ചെയ്ത തെറ്റ്......ഞങ്ങളുടെ മാനം കളഞ്ഞല്ലോടീ നീ........ഇനി നീ എന്നെ അച്ഛാ എന്ന് വിളിക്കരുത്...വെറുപ്പാ നിന്നോട്......അവളെ ശപിച്ചു ആ അച്ഛനും അമ്മയും പടിയിറങ്ങി പോയപ്പോള്‍ അവള്‍ തരിച്ചു നില്‍ക്കുകയായിരുന്നു......

അതിനേക്കാള്‍ കഷ്ട്ടമായിരുന്നു അയാളുടെ അവസ്ഥ ..സ്വന്തം ഭാര്യ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു...നിങ്ങള്‍ ഇത്തരകാരനാനെന്നു ഞാന്‍ കരുതിയില്ല...നിങ്ങള്‍ ഇവിടെ വര്‍ഷങ്ങള്‍ ഇല്ലാതിരുന്നിട്ടും എല്ലാം നിങ്ങള്ക്ക് വേണ്ടി സൂക്ഷിച്ചു വച്ചവലാ ഞാന്‍..എന്നോടിത് ചെയ്യേണ്ടിയിരുന്നില്ല....ഇവിടെ എല്ലാം തീര്‍ന്നു...ഇനി എന്നെ ശല്യം ചെയ്യാന്‍ വന്നേക്കരുത്......അവള്‍ കൊച്ചിനെയും എടുത്തു അയാളുടെ മുന്നിലൂടെ നടന്നകന്നു.....

പോലീസുകാര്‍ വന്നു.സിനിമകളില്‍ കാണുന്ന പോലെ എല്ലാം കഴിഞ്ഞ്...ഇരുവരെയും ജീപ്പില്‍ കയറ്റി ,,,വണ്ടി സ്ടഷനിലെക്ക് നീങ്ങി.......

തങ്ങള്‍ ചെയ്ത തെറ്റ് എന്താണ്....ഇരുവര്‍ക്കും അപ്പോഴും ഒന്നും മനസ്സിലായില്ല.നേരത്തിനു വീട്ടിലെത്താന്‍ ഒരു ലിഫ്റ്റ്‌ ചോദിച്ചതോ...അതോ വഴിയില്‍ കുടുങ്ങിയ ഒരു പാവത്തിന് ലിഫ്റ്റ്‌ കൊടുത്തോ ??????????????????/

ഈ ചോദ്യത്തിന് ഉത്തരമാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്.....സര്‍ക്കാര്‍ ശമ്പളം പറ്റാത്ത ഒരു തരാം പോലീസുകാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍ ''സദാചാര പോലിസ്.....സദാ സമയവും സദാചാരം ചവച്ചു തുപ്പുന്ന ഇവര്‍ക്കൊക്കെ മറ്റുള്ളവരെ ആക്രമിക്കാനുള്ള ഒരു മുഖം മൂടി മാത്രമാണ് ഈ പട്ടം...ആരാണ് ഇവര്‍ക്ക് ഈ പട്ടം വാങ്ങിച്ചു കൊടുത്തത്....

വോട്ടര്‍മാര്‍ക്ക് മോഹന വാഗദാനങ്ങള്‍ നല്‍കി നക്കാപ്പീച്ച വോടുകള്‍ക്ക് വിജയിച്ചു അധികാര കസേരയില്‍ ചമ്രം പടിഞ്ഞിരുന്നു തങ്ങളുടെ ഇഷ്ടക്കാരികളുടെ കൂടെ കാമ കേളി നടത്തി സുഖിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരുള്ള നാട്ടില്‍.......

ഒരു നേരം വയറു നിറച്ചു ആഹാരം കഴിക്കാന്‍ സ്വന്തം മാനം വില്‍ക്കുന്ന സ്ത്രീകളെ റൈഡ്ല്‍ പിടിച്ചു സ്ടഷനില്‍ കൊണ്ട് വന്നു അടിവസ്ത്രത്തിന്റെ അളവെടുക്കുന്ന പോലീസുകാര്‍ ഉള്ള നാട്ടില്‍.....

അഭിനയ മോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ക്യാമറക്ക്‌ മുന്നില്‍ എത്തിക്കുന്നതിന് മുമ്പ് സ്വന്തം ബെഡില്‍ കിടത്തി അഭിനയം പഠിപ്പിക്കുന്ന സിനിമാകാര്‍ ഉള്ള നാട്ടില്‍ ........

ആവശ്യക്കാര്‍ക്ക് ആവശ്യത്തിനു പെണ്‍കുട്ടികളെ സപ്ലൈ ചെയ്യുന്ന നക്ഷത്ര വേശ്യാലയങ്ങള്‍ നടത്തുന്ന തോട്ടി മുതലാളിമാര്‍ വാഴുന്ന നമ്മുടെ നാട്ടില്‍........സദാചാരത്തിന്റെ പേര് പറഞ്ഞു പാവങ്ങളോട് എന്തിനീ ക്രൂരത....കൂടെ കുറച്ചു ആളുകളും തിരിച്ചടിക്കില്ലെന്ന വിശ്വാസവുമാണ് മറ്റുള്ളവര്‍ക്ക് നേരെ മുഷ്ട്ട്ടി ചുരുട്ടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെങ്കില്‍ ഒരിക്കല്‍ നിങ്ങള്‍ക്കെതിരേയും തിരിയും ആ മുഷ്ട്ടികള്‍.....

ഒരു ആണും പെണ്ണും ഒറ്റക്കിരിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള ജിക്ഞ്ഞാസ ,,,ഒളിച്ചു നോട്ടം....അല്ലെങ്കില്‍ തനിക്കു അനുഭവിക്കാന്‍ കഴിയാത്തത് മറ്റുള്ളവര്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാവുന്ന അസൂയ.....ഇതല്ലേ സത്യം.....

സദാചാരം ചര്ദിക്കുന്ന ഇവന്റെയൊക്കെ മുന്നില്‍ ഒഴിഞ്ഞു ഒരു പെണ്ണിനെ കിട്ടിയാല്‍ എല്ല് പോലും ബാക്കി വെക്കില്ല ഇവനൊന്നും.....
നിയമം പാലിക്കാന്‍ നിയമ പാലകരും....നീതി നടപ്പിലാക്കാന്‍ കോടതിയും ഉണ്ടെന്നിരിക്കെ നമ്മുടെ സമൂഹത്തിനു ആവശ്യമുണ്ടോ ഇത്തരം ഇത്തിള്‍ കണ്ണികള്‍..

ഒരു കോപ്പിലെ സദാചാരവും ....കുറെ സദാചാര പോലീസും......ത്ഫൂ...... :
 Facebook Post By : Nidhish Joseph Mannarkkad

Follow our blog on jeyel, become a fan on Facebook. Stay updated via RSS

1 comments for "Sadacharam | സദാചാരം"

  1. How To Make Money at Sports Betting at Sports Betting in 2021
    There are plenty of ways to deccasino make money from sports betting and if you're 1xbet korean one of those type of bettors, then งานออนไลน์ you'll be in luck.

Leave a Reply

Advertisement