Latest Articles

നാളീകേരം ഉടയ്ക്കല്‍

By jeyel - Monday, 20 January 2014


എല്ലാ കര്‍മ്മങ്ങള്‍ക്കും മുന്‍പ്‌ നാളീകേരം ഉടക്കുകയോ പൂജിക്കുകയോ ചെയ്യാറുണ്ട്‌. എന്നാല്‍ അതിലെ തത്വം ഗ്രഹിക്കാതെ എല്ലായിടത്തും നാളീകേരം ഉടക്കുക ഒരു പുതിയ ചടങ്ങായി മാറിക്കൊണ്ടിരിക്കുന്നതെല്ലാം വെറും ചടങ്ങുകളായി മാത്രം കാണുന്നതുകൊണ്ടും കൂടുതലറിയാന്‍ മിനക്കെടാന്‍ വയ്യാത്തതു കൊണ്ടായിരിക്കാം. നാളീകേരം നമ്മുടെ 

മനസ്സാണെന്നാണ്  സങ്കല്‍പ്പംകട്ടിയുള്ള പുറം തോടിനാല്‍ പെതിഞ്ഞ മധുരം നിറഞ്ഞ അകക്കാമ്പും മധുരവുമുള്ള വെള്ളവും മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. വെറും തൊണ്ടില്‍പ്പൊതിഞ്ഞ ആ പാറക്കു തുല്യമായ പുറതോടു പൊട്ടിക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ അതിനകത്തു കടന്നാലോ മൃദുലവും മാധുര്യവും. അതെ നമ്മുടെ മനസ്സിലേക്ക് കയറുവാന്‍ പെട്ടെന്നൊരാൾക്കും പറ്റില്ല. അതിലേക്ക് കയറുവാന്‍, ആ സ്നേഹം നുകരുവാന്‍ മൂന്നു ദൗർബല്യങ്ങളുടെ കണ്ണുകളുണ്ട്. വിത്ത പുത്ര കളത്ര ത്രയങ്ങളുടെ ദൗർബലയങ്ങൾ. ധനത്തിനോടും മക്കളോടും ഇണയോടുമുള്ള ദൗർബല്യങ്ങളാണ് നാളീകേരത്തിന്റെ മൂന്നു കണ്ണുകൾ പ്രതിനിധാനം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു.

ഈ മൂന്നു ദൗർബല്യങ്ങളാണ് സകലരെയും പല കർമ്മത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതും മറ്റു പല കർമ്മങ്ങൾ ചെയ്യിക്കുന്നതും ലൗകിക പ്രവർത്തികളിലേക്കു നയിക്കുന്നതും അതു മൂലമുണ്ടാകുന്ന കർമ്മ ബന്ധനങ്ങളിൽ കുരുങ്ങി എകാഗ്രത നഷ്ടപ്പെടുത്തുന്നതും. എന്നാൽ, മോക്ഷപ്രാപ്തിക്കായുള്ള കർമ്മങ്ങളിലേക്കു കടക്കുമ്പോൾ സകല ബന്ധനങ്ങളും മാറ്റിവെച്ച് തികച്ചും ഏകാഗ്രതയോടെയും സമർപ്പണത്തോടെയും വേണം പൂർത്തീകരിക്കാൻ. അതിനായി സ്വന്തം മനസ്സിനെ അതിന്റെ സകല ദൗർബല്യത്തോടും കൂടി അടർത്തിയെടുത്ത് നെഞ്ചിനോടു ചേർത്ത് ഈശ്വരാനുഗ്രഹത്തിനായി പ്രാർത്ഥിച്ച് മൂന്നു വട്ടം തലക്കുഴിഞ്ഞ് അടിച്ചുടക്കുകയാണ്. പിന്നീട് മോക്ഷപ്രപ്തിക്കായുള്ള കർമ്മം തുടങ്ങുന്നതിനായുള്ള കഠിന വ്രതത്തിലേക്കു കടക്കുകയാണ്.

എന്നാൽ ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നാളീകേരം പൂർണ്ണ കുംഭത്തിൽ വെച്ച് പൂജിക്കുന്നതു തന്റെ ഗൃഹത്തിൽ ധനത്തോടും മക്കളോടും ഇണയോടും കൂടി സസുഖം വാഴാനാണ്.

വിഘ്നേശ്വരനായ ബുദ്ധിയുടെ ദേവ ചൈതന്യത്തിനുമുമ്പിൽ ഗണപതിക്കു മുമ്പിൽ നാളീകേരം ഉടക്കേണ്ടതും സമർപ്പിക്കേണ്ടതും എപ്പോഴെക്കെയാണെന്നു മനസ്സിലാക്കി തുടരുക.

കടപ്പാട് : www.facebook.com

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "നാളീകേരം ഉടയ്ക്കല്‍"

Leave a Reply

Advertisement