മൃതദേഹം ദഹിപ്പിക്കുന്നതെന്തിന്?
By jeyel - Monday, 20 January 2014
ഒരാൾ ജനിക്കുമ്പോൾ ആത്മാവിൽ നിന്നും പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ ഈ ക്രമത്തിൽ പ്രകടമാകുന്ന ജീവശക്തി മരണസമയത്ത് തിരികെ ഒന്ന് ഒന്നിലേക്ക് ലയിക്കാൻ തുടങ്ങുന്നു. അപ്രകാരം പ്രാണൻ അപാനനിലും, അപാനൻ ഉദാനനിലും, ഉദാനൻ സമാനനിലും, സമാനൻ വ്യാനനിലും ലയിക്കുമ്പോൾ ശരീരം ചേതനയറ്റതായി മാറുന്നു. എന്നുവെച്ചാൽ ആ ശരീരത്തിലുണ്ടായിരുന്ന
ജീവാത്മാവ് വിട്ടു പോകാതെ വ്യാനപ്രാണനായി ശരീരം മൊത്തം വ്യാപിച്ചു നിൽക്കുകയാണ് ചെയ്യുന്നത്. ഇത് ബാഹ്യദൃഷ്ടികൊണ്ട് കാണാൻ സാദ്ധ്യമല്ല.
പ്രാണശക്തിയുടെ കേന്ദ്രസ്ഥാനമാണ് ഹൃദയം. പ്രാണശക്തി ഹൃദയം വിട്ട് അപാനനിൽ ലയിച്ചു ചേരുമ്പോഴാണ് ഹൃദയസ്പന്ദനം നിലച്ചുപോകുന്നത്. പിന്നീട് ബാക്കി നാലു പ്രാണനുകളുടെ വിടുതൽ പൂർണ്ണമാകാൻ കിടക്കുന്നതേയുള്ളൂ. അവയെ മുക്തമാക്കാനാണ് മൃതശരീരം വേഗം അഗ്നിദഹനം ചെയ്യുന്നത്. അങ്ങനെ അപ്രധാനമാകുന്ന ദേഹത്തെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ മൂല്യതത്വങ്ങളിലേക്ക് വേഗംതന്നെ തിരികെ പോകുവാൻ അനുവദിക്കലാണ് ദഹനക്രിയകൊണ്ട് ചെയ്യുന്നത്. അതായത്, മൃതശരീരത്തെ ആദ്യം ഭൂമിയിൽ കിടത്തുന്നു. എന്നിട്ട് ജലംകൊണ്ട് ശുദ്ധി ചെയ്യുന്നു. പിന്നെ അഗ്നിയിൽ ദഹിപ്പിക്കുന്നു. അത് പുകയായി ( വായു ) ആകാശത്തിലമരുന്നു.
മൃതദേഹം ദർശിച്ചാലോ മൃതസ്ഥലത്തു പോയാലോ സ്വയം കുളിക്കണം. മൃതദേഹത്തെ തൊട്ടു വണങ്ങരുത്. മൃതദേഹത്തിന്റെ നേരെ കാൽക്കൽ നിൽക്കരുത്. മൃതശരീരത്തിൽ ഇലയോ വസ്ത്രമോ വെച്ച് അതിന്റെ മുകളിൽ മാത്രം പുഷ്പമാല്യം അർപ്പിക്കാം. വേദപാരായണവും ഈശ്വരനാമം ചൊല്ലുന്നതും ഉത്തമം.
Follow our blog on jeyel, become a fan on Facebook. Stay updated via RSS
0 comments for "മൃതദേഹം ദഹിപ്പിക്കുന്നതെന്തിന്?"