Latest Articles

ചില ശത്രുസംഹാരമന്ത്രങ്ങള്‍:

By jeyel - Tuesday 5 November 2013

ത്രുസംഹാരം എന്നത് ദൂരവ്യാപകമായ ദോഷവും കൂടി നല്കാവുന്നതായ കര്‍മ്മമാകുന്നു. ഒരു ശത്രുസംഹാരമന്ത്രം ജപിക്കുമ്പോള്‍ ശത്രുസംഹാരം നടക്കുന്നു. ശത്രു ഇല്ലാത്ത ഒരു ഭക്തനാണ് പ്രസ്തുത ശത്രുസംഹാരമന്ത്രം ജപിക്കുന്നതെങ്കില്‍, അവിടെ സംഭവിക്കുന്നത്; ആദ്യം ഒരു ശത്രു അപ്രതീക്ഷിതമായി ഉണ്ടാകുന്നു. പിന്നെ ശത്രുസംഹാരമൂര്‍ത്തി ആ ശത്രുവിനെ നശിപ്പിക്കുന്നു.

നാം ഭജിക്കുന്നതിന് അനുസരിച്ച് അവിടെ കര്‍മ്മം നടക്കുന്നതുകൊണ്ടാണ് ശത്രു ഇല്ലാത്ത ഒരു ഭക്തന് ശത്രു ഉണ്ടാകുന്നതും പിന്നെ ആ ശത്രു നശിപ്പിക്കപ്പെടുന്നതും.

ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍; ശത്രുസംഹാരമന്ത്രജപം ആവശ്യമെങ്കില്‍ മാത്രം ജപിക്കുക എന്നതുമാത്രമാണ്.

ശത്രുസംഹാരമന്ത്രം ശൈവം, ശാക്തേയം, വൈഷ്ണവം എന്നീ മൂന്ന്‍ ഗണത്തിലുമുണ്ട്. ശൈവം ആവശ്യമായി വരുന്നവര്‍ക്ക്‌ ശരഭമന്ത്രം, അഘോരം, വീരഭദ്രം എന്നിവയിലൊന്ന് ഗുണപ്രദവും ശാക്തേയം ആവശ്യമായി വരുന്നവര്‍ക്ക്‌ രക്തേശ്വരീമന്ത്രം, വാരാഹീ, മഹാശൂലിനി, പ്രത്യംഗിരം, വനദുര്‍ഗ്ഗ, ബഗളാമുഖി, ത്രിഷ്ടുപ്‌ മുതലായവയിലൊന്നും വൈഷ്ണവം ആവശ്യമായി വരുന്നവര്‍ക്ക്‌ നരസിംഹം, മഹാസുദര്‍ശന മാലാമന്ത്രം എന്നിവയിലൊന്നും ജപിക്കാവുന്നതാകുന്നു.

ഇതില്‍, മഹാസുദര്‍ശന മാലാമന്ത്രം ആവശ്യമുള്ള മറ്റ് സദുദ്ദ്യേശ്യമായ ഇഷ്ടങ്ങള്‍ക്കും ജപിക്കാവുന്നതാകുന്നു.

ഇന്ന്‍ ഏറെ പ്രചാരമുള്ള ഒരു വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്ര-നരസിംഹം. ഇവ നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത് ശത്രുദോഷപരിഹാരമാണ്.

ഇനി, ശത്രുദോഷപരിഹാരമായല്ല മറിച്ച് മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയ്ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.

ഉഗ്രനരസിംഹമന്ത്രം:

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "ചില ശത്രുസംഹാരമന്ത്രങ്ങള്‍:"

Leave a Reply

Advertisement