തത്ത്വമസി
By jeyel - Tuesday, 5 November 2013
ഞാൻ
ശരീരമല്ല ആത്മാവാകുന്നു. ആരാലും നശിപ്പിക്കാൻ കഴിയാത്ത അനന്തവും
അനശ്വരവുമായ ആത്മാവ്. നീയും ഞാനും ഇക്കാണുന്ന സകലചരാചരങ്ങളിലുമുള്ള ഒരേ
ഒരു ആത്മാവ്. സ്വയം അറിയാൻ ശ്രമിക്കാതെ ആരെയാണ് അറിയാൻ ശ്രമിക്കുന്നത്?
"തത്ത്വമസി" - അതു നീയാണ് .. നീ അന്വേഷിക്കുന്നയാൾ നീ തന്നെയാണെന്ന യജുർവേദ
തത്വത്തിലൂടെ പലപ്പോഴും നമ്മെ മനസ്സിലാക്കാൻ ഗുരുക്കന്മാർ
ശ്രമിച്ചിരുന്നു.
അചരങ്ങൾക്ക് ആത്മാവുണ്ടോ എന്ന് സകലരും
നെറ്റിചുളിച്ചേക്കാം. ജീവൻ അഥവ ആത്മാവ് ഊർജ്ജമാണെന്ന് ആധുനിക ശാസ്ത്രജ്ഞർ
പറയുന്നെങ്കിൽ സകലതിലും ഊർജ്ജം വിവിധ അവസ്ഥകളിൽ ഉൾക്കൊണ്ടിരിക്കുന്നു.
ഊർജ്ജത്തെ ഉണ്ടാക്കുവാനോ ഇല്ലതാക്കുവാനോ സാധിക്കുകയില്ല എന്നും ഒരു
തരത്തിലുള്ളതിനെ മറ്റൊരു തരത്തിലാക്കാൻ മാത്രമേ കഴിയൂ എന്ന് 20ആം
നൂറ്റാണ്ടിൽ ഐസക്ക് ന്യൂട്ടൻ പറഞ്ഞപ്പോൾ അത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ
അടിസ്ഥാനപ്രമാണമായി. എന്നാൽ സഹസ്രാബ്ദങ്ങൾക്കപ്പുറം നമ്മുടെ ഋഷീശ്വരന്മാർ
പറഞ്ഞപ്പോൾ അതു കേൾക്കാൻ നമ്മുക്ക് ചെവിയില്ലാതെപോയി. ഭഗവത് ഗീതയിലൂടെ
ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നതു പല പ്രാവശ്യം നമ്മൾ
പഠിച്ചാതണ്.
നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്തസ്ത്വയോസ്തത്ത്വ ദർശിഭി: ( ശ്രീമത് ഭഗവത് ഗീത 2: 16 )
( ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടായിവരികയില്ല. ഉള്ളത് ഒരിക്കലും ഇല്ലാതെ
പോകയില്ല. ഈ രണ്ടു ഭാവത്തിന്റെയും അറ്റം തത്ത്വദർശികൾ കണ്ടിട്ടുണ്ട്. )
ന ജായതേ മ്രിയതേ വാ കദാചിന്നായം ഭൂത്വാഭവിതാവാ ന ഭൂയ:
അജോ നിത്യ: ശാശ്വതോയം പുരാണോ ന ഹത്യതേ ഹന്യമാനേ ശരീരേ ( ശ്രീമത് ഭഗവത് ഗീത 2: 20 )
( ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല;
ഒരിക്കലുള്ളവനായിരുന്നിട്ട് മറ്റൊരിക്കൽ ഇല്ലാത്തവനായിത്തീരുന്നില്ല. അവൻ
ജന്മമില്ലാത്തവനും, എന്നുമുള്ളവനും, എന്നും ഒരേ നിലയിൽ ഇരിക്കുന്നവനും,
പണ്ടു പണ്ടേ ഉള്ളവനുമാകുന്നു. )
വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹി ( ശ്രീമത് ഭഗവത് ഗീത 2: 22 )
( മനുഷ്യൻ പഴകിയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയവയെ സ്വീകരിക്കുന്നപോലെ ജീർണ്ണിച്ച ശരീരങ്ങളെ ത്യജിച്ച് പുതിയവയെ പ്രാപിക്കുന്നു. )
ഇത്തരം മന്ത്രങ്ങളെ കാണാതെ പഠിച്ച് അർത്ഥമറിയാതെ ആയിരം പ്രാവശ്യം
ഉരുവിട്ടാലും അതിനു ഉദ്ദ്യേശിച്ച പ്രയോജനമുണ്ടാകുമെന്നു വിചാരിക്കുന്നത്
"പാരസെറ്റാമോൾ പനിക്കു നല്ലതാനെന്നു" പതിനായിരം പ്രാവശ്യം ഉരുവിടുന്നതിനു
തുല്യമാണ്. പനിമാറണമെങ്കിൽ പാരസെറ്റാമോൾ മെഡിക്കൽ സ്റ്റോറിൽ നിന്നും
വാങ്ങി അതിൽ നിർദ്ദേശിക്കുന്ന പ്രകാരം കഴിക്കണം. അതുപോലെയാണ്
വേദങ്ങളിലൂടെയും പൂരാണങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയുമൊക്കെ പറഞ്ഞുതരുന്ന
മഹത്തായ കാര്യങ്ങൾ. ഭൗതിക കാര്യസാധ്യത്തിനായി ഇത്തരം മഹത് തത്വങ്ങളെ
അനാവശ്യമായി ഉപയോഗിക്കുമ്പോൾ അതിനെ അവഹേളിക്കുന്നതിനു തുല്യമാകും.
ബ്രഹ്മത്തിന് അഥവ ആത്മാവിന് അതിരുകളും ചുറ്റളവില്ലാത്തതും കേന്ദ്രം
സകലചരാചരങ്ങളിലും സ്ഥിതിചെയ്യുന്നതുമാണെന്നു ശാസ്ത്രങ്ങൾ പറയുന്നു. എന്നാൽ
ദൈവം എന്ന മഹത് തത്വം അതിരുകളില്ലാത്തതും സകലതിലൂടെയും കടന്നുപോകുന്നതും
അനിർവചനീയമായതും കേന്ദ്രമല്ലാത്ത കേന്ദ്രത്തോടുകൂടിയതുമാണെന്ന്
വേദങ്ങളിലൂടെ പറഞ്ഞുതരുന്നു. അനന്തമായി ഒരു സർപ്പത്തെപ്പോലെ
ചുറ്റിപ്പിണർന്നു കിടക്കുന്ന സകല പ്രപഞ്ചത്തിനു മദ്ധ്യഭാഗത്തിൽ ഭഗവാൻ എന്ന
മഹത് ചൈതന്യം ഇരിക്കുന്നു എന്ന മഹാതത്വം തന്നെയാണ് അനന്തശയനത്തിലൂടെ
വിഷ്ണുരുപത്തിൽ നമുക്ക് കാണിച്ചു തരുന്നതും.
നജായതേ മ്രിയതേ വാ വിപശ്ചിന്നായം കുതശ്ചിന്ന ബഭൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.
( കഠകോപനിഷത്ത് 1: 18 )
( മേധാവിയായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.
ഉല്പത്തിയുള്ളവസ്തുവിനാണ് പലതരം വികാരങ്ങൾ ഉണ്ടാകുന്നത്. ആ മാറ്റങ്ങളിൽ
ആദ്യത്തേതായ ജനനവും അവസാനത്തേതായ മരണവും ആത്മാവിന് ഇല്ലെന്ന് ആദ്യമേ
പറഞ്ഞതുകൊണ്ട് മറ്റുള്ളവികാരങ്ങളും ഇല്ലെന്നത് അറിഞ്ഞുകൊള്ളണം. ആത്മാവ്,
ഒരിക്കലും കുറവുവരാത്ത ചൈതന്യമാകുന്ന സ്വഭാവത്തോടു കൂടിയതാണ്. ഈ ആത്മാവ്
വേറൊരു കാരണത്തിൽ നിന്നുണ്ടായതല്ല; തന്നിൽ നിന്നു തന്നെയുണ്ടായതുമല്ല.
ഇത്മ് ശരീരം മുതലായവയിൽനിന്നും ഭിന്നമായ ഒരു വസ്തുവാകുന്നു. അതുകൊണ്ട്
ഇതിനു ഉല്പത്തിയാകട്ടെ നാശമാകട്ടെ ഇല്ല. അപക്ഷയവുമില്ല. ശാശ്വതമല്ലാത്തതു
മാത്രമേ ക്ഷയിച്ചു പോവുകയുള്ളു. ഇതാകട്ടെ ശാശ്വതമാണ്. പണ്ടേ
ഉള്ളതാണെങ്കിലും ഇപ്പോഴും പുത്തനായിത്തന്നെയിരിക്കുന്നു. അവയവങ്ങൾ ചേർന്ന
വസ്തുവാണെങ്കിൽ ഒരിക്കൽ പുതിയതായും മറ്റൊരിക്കൽ പഴയതായും വരും. അത്
പണ്ടത്തെപ്പോലെ തന്നെയിരിക്കുന്നു. എന്നും അങ്ങിൽനെ തന്നെയിരിക്കും.
ആയുധങ്ങൾകൊണ്ട് ശരീരത്തിനു പീഢയുണ്ടാകുമ്പോളും ആത്മാവിനു
പീഢയുണ്ടവുന്നില്ല. ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു എങ്കിലും ആത്മാവ്,
ആകാശം പോലെ ശരീരത്തിനുണ്ടാകുന്ന ഒരു പീഢയുമേൽക്കുന്നില്ല. )
ഹന്താ ചേന്മന്യതേ ഹന്തും ഹതശ്ചന്മന്യതേ ഹതം
ഉഭൗ തൗ ന വിജാനീയതോ നായം ഹന്തി ന ഹന്യതേ
( കഠകോപനിഷത്ത് 1: 19 )
( മേൽപ്പറഞ്ഞ ലക്ഷ്ണം കൂടിയ ആത്മാവിനെ, ശരീരമാണ് ആത്മാവ് എന്നു
വിചാരിക്കുന്ന ഒരു ഹന്താവ് "ഇവനെ ഞാൻ ഹനിക്കുന്നുണ്ട് " എന്ന് ഹനിക്കാൻ
വിചാരിക്കുന്നു എങ്കിൽ അവൻ ആത്മാവിനെ അറിയുന്നില്ല. അതുപോലെ തന്നെ ഞാൻ
ഹനിക്കപ്പെട്ടു എന്നു കരുതുന്ന ഹതനും ആതാമാവിനെ അറിയുന്നില്ല. ആത്മാവ്
വികാരമില്ലത്തതാകുന്നു. എന്നാൽ ക്രിയയെല്ലാം വികാരവത്തുമാണ്. ആത്മാവ്
ആകാശം പോലെ വികാരമില്ലാത്തതാകയാൽ അത് ഹനിക്കപ്പെടുന്നില്ല. അതിനാൽ പുണ്യ
പാപ രൂപമായ ഈ സംസാരം ആത്മജ്ഞാനമില്ലാത്തവനെ സംബന്ധിച്ചുമാത്രമേ ഉള്ളു.
ബ്രഹ്മജ്ഞാനിയാകട്ടെ ശ്രുതിപ്രമാണത്താലും ന്യായത്താലും ധർമ്മവും
അധർമ്മവുമുണ്ടാകാനിടയില്ലാത്തതി നാൽ സംസാരബന്ധത്തിനു സംഗതിയല്ലെന്നു സാരം. )
അണോരണിയാൻ, മഹതോ മഹിയാനാത്മfസ്യ ജന്തോർന്നിഹിതോ ഗുഹായാം
തമക്രതു: പശ്യന്തി വീതശോകോ ധാതുപ്രസ്സാദാത്മഹിമാനമാത്മന:
( കഠകോപനിഷത്ത് 1: 20 )
( ഈ ആത്മാവ് ചാമമുതലായതിനേക്കാൾ ചെറുതും പൃഥിമുതലായതിനേക്കാൾ
വലുതുമാകുന്നു. ഈ ലോകത്തിൽ അണുവായിട്ടോ മഹത്തായിട്ടോ എന്തെല്ലാമുണ്ടോ
അതെല്ലാം ഉണ്ടെന്നു തോന്നുന്നത് നിത്യമായ ആത്മാവ് അതിൽ ഉള്ളതുകൊണ്ടാണ്.
ആത്മാവു വിട്ടാൽ അതില്ലാതായിത്തീരുന്നു. അതുകൊണ്ടാണ് ഈ ആത്മാവ്
അണുക്കളേക്കൾ ചെറുതൂം മഹത്തുക്കളേക്കൾ വലുതുമെന്നു പറയുന്നത്. എല്ലാ
നാമവും രൂപവും ക്രിയയും ആത്മാവിന് ഉപാദികളത്രേ. ആ ആത്മാവ് ബ്രഹ്മാവുമുതൽ
പുല്ലുവരെയുള്ള പ്രാണിസമൂഹത്തിന്റെ ഹൃദയത്തിൽ ആത്മാവയി സ്ഥിതിചെയ്യുന്നു. ആ
ആത്മാവിനെ ദർശനം, ശ്രവണം, മനനം, വിജ്ഞാനം ഇവയാകുന്ന അടയാളങ്ങളെക്കൊണ്ട്
അനിമാനിക്കാൻ കഴിയുമെങ്കിലും ദൃഷ്ടങ്ങളൂം അദൃഷ്ടങ്ങളുമായ
ബാഹ്യവിഷയങ്ങളിൽനിന്ന് പിന്തിരിഞ്ഞ ബുദ്ധിയോടുകൂടിയവൻ മൻസുമുതലായ
കരണങ്ങളുടെ പ്രസ്സദത്താൽ കർമ്മങ്ങൾ നിമിത്തം വൃദ്ധിയോ ക്ഷയമോ ഉണ്ടാവാത്ത ആ
ആത്മാവിന്റെ മാഹത്മ്യത്തെ ഇതാണ് ഞാനെന്നു സാക്ഷാൽ അറിയുന്നു. അതുകൊണ്ട്
ശോകങ്ങ്ലില്ലാത്തവനായിത്തീരുന്ന ു. )
അസീനോ ദൂരം വ്രജതി; ശായനോയാതി സർവ്വത:
കസ്തം മദാമദം ദേവം മദന്യോജ്ഞാതുമർഹതി?
( കഠകോപനിഷത്ത് 1: 21 )
( ഈ ആത്മാവ് അനങ്ങാതെ ഇരിക്കുന്ന ഇരുപ്പിൽത്തന്നെ ദൂരദിക്കിൽ പോകുന്നു.
കിടന്ന കിടപ്പിൽത്തന്നെ എല്ലായിടത്തുമെത്തുന്നു. ഇങ്ങനെ ഈ ആത്മാവാകുന്ന
ദേവൻ മദാമദനാകുന്നു. എന്നു വെച്ചാൽ മദമുള്ളവനെന്നും
മദമില്ലാത്തവനുമെന്നർത്ഥം. ആത്മാവിനെ അറിയുവാൻ സാധാരണക്കാനന് അസാദ്ധ്യമായ
കാര്യമാണ്. എന്തെന്നാൽ ഈ ആത്മാവ്, സ്ഥിതി, ഗതി, നിത്യം അനിത്യം എന്നു
തുടങ്ങിയിട്ടുള്ള പരസ്പരവിരുദ്ധങ്ങളായ അനേക ധർമ്മങ്ങളോടുകൂടിയ ഉപാധികളോടു
ചേർന്നിരിക്കകൊണ്ട്, വിരുദ്ധങ്ങളായ അനേകം ധർമ്മങ്ങളോടു
കൂടിയിരിക്കുന്നതുപോലെ ഭാസിക്കുന്നു. വാസ്തവത്തിൽ ഏകരൂപമായിരുന്നിട്ടും
വിശ്വരൂപമെന്ന രത്നം പലതരത്തിലുള്ള ഉപാദികളുടെ സാന്നിത്യത്താൽ നാനാ രൂപമായി
ഭസിക്കുന്നതുപോലെയും ചിന്താമണി ഏതെല്ലാം ചിന്തിക്കുന്നുവോ അതതു
ചിന്തയാകുന്ന ഉപാദികളേടുകൂടിമാത്രം ഭാസിക്കുകയും വാസ്തവരൂപത്തിൽ
ഭാസിക്കാതിരിക്കുകയും ചെയ്യുന്നപോലെയുമാണ്. ആത്മാവ് വിരുദ്ധധർമ്മങ്ങളോടെ
ഭാസിക്കുന്നത്. അങ്ങനെയുള്ള ആത്മാവിനെ അറിഞ്ഞാൽ ശോകനാശമുണ്ടാകുമെന്നു
കാണീക്കുന്നു. )
തുടരും...
Follow our blog on jeyel, become a fan on Facebook. Stay updated via RSS
More on Devotional,Highlight
0 comments for "തത്ത്വമസി"