Latest Articles

കണ്ടക്ടർക്ക് പറ്റിയ അബദ്ധം

By jeyel - Monday 21 October 2013

           ആ  ബസിലെ  രാവിലത്തെ യാത്രക്കാരിൽ കൂടുതലും പതിവുകാരായിരുന്നു. അതുകൊണ്ടുതന്നെ കണ്ടക്ടർക്ക് എല്ലാരേം പരിചയമുണ്ടായിരുന്നു. അയാൾ ജോലിയിൽനിന്നും വിരമിച്ചപ്പോൾ പുതുതായി ഒരു കണ്ടക്ടർ ചാർജ്ജെടുത്തു . ആദ്യ ദിവസം അയാൾ ടിക്കറ്റ് കൊടുത്തു അവസാനത്തെ സീറ്റിനടുത്തെത്തി.

" എനിക്ക് ടിക്കറ്റു വേണ്ട ,"   മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടയിൽ ഗൗരവത്തോടെ അയ്യാൾ പറഞ്ഞു. ആറടിയിലധികം  ഉയരവും ഒത്ത ശരീരവും ഉള്ള അയാളോട് ടിക്കറ്റെടുക്കാൻ പറയാൻ കണ്ടക്ടർക്ക് ഭയം തോന്നി. തുടർന്നുള്ള എല്ലാ ദിവസവും ആ യാത്രക്കാരൻ ബസിൽ ഉണ്ടായിരുന്നു. ഒരു ദിവസം പോലും ടിക്കറ്റ് എടുത്തില്ല . ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ  എന്ന് കണ്ടക്ടർക്ക് തോന്നി . പക്ഷേ , ആജാനുബാഹുവായ അയാളോട്  ടിക്കറ്റ് എടുക്കുവാൻ പറയാൻ  കണ്ടക്ടർക്ക് ധൈര്യം ഉണ്ടായിരുന്നില്ല.
       
          രണ്ടു മാസം കഴിഞ്ഞപ്പോൾ കണ്ടക്ടർ കരാട്ടെ പഠിക്കാൻ തുടങ്ങി .പിന്നീടു കണ്ടക്ടർ ടിക്കറ്റുമായ് ചെന്നപ്പോൾ അയാൾ പതിവുപോലെ അയാൾ ശ്രദ്ധിക്കാതെ ഇരുന്നു.
" നിങ്ങളെന്താണ് ടിക്കറ്റ് എടുക്കാത്തത് ?" കണ്ടക്ടർ ധൈര്യത്തോടെ ചോദിച്ചു .

" ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ് , എന്നെ മനസ്സിലായില്ലേ ?"

" സ്ഥിരമായി യാത്ര ചെയ്യുന്ന ആൾക്ക് ടിക്കെറ്റ് വേണ്ടേ ?"

ദേഷ്യത്തോടെ ആയിരുന്നു ചോദ്യം.

" എനിക്ക് പാസുണ്ട് ." അയ്യാൾ പോക്കറ്റിൽ നിന്നും പാസ്സെടുത്തു കാണിച്ചു .
അപ്പോഴാണ് കണ്ടക്ടർക്ക് സ്വന്തം വിഡ്ഢിത്തം മനസിലായത് .
കാര്യങ്ങൾ മനസിലാക്കാതെ മുൻ വിധിയോടെ സമീപിക്കുന്നതിനാൽ നിരുപദ്രവകരമായ  പലതും പ്രശ്നങ്ങളായി നമുക്ക് തോന്നും .
           അന്വേഷിച്ചരിയാതെ കുറ്റം ആരോപിക്കരുത് ... "  ( പ്രഭാ . 11:7 )

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "കണ്ടക്ടർക്ക് പറ്റിയ അബദ്ധം "

Leave a Reply

Advertisement