Latest Articles

മൃത്യുഞ്ജയ മന്ത്രം....

By jeyel - Wednesday, 23 October 2013


മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

ധ്യാനം :

    നമ: ശിവാഭ്യാം
    നവയൌവനാഭ്യാം
    പരസ്പരാശ്ലിഷ്ട
    വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
    വൃഷകേതനാഭ്യാം നമോനമ:
    ശങ്കര പാര്‍വതിഭ്യാം.


മന്ത്രം :

    ഓം ത്ര്യംബകം യജാമഹെ
    സുഗന്ധിം പുഷ്ടി വര്‍ദ്ധനം
    ഉര്‍വാരുകമിവ ബന്ധനാത്
    മൃത്യോര്‍ മുക്ഷീയ മാമൃതാത്.



മന്ത്രാര്‍ത്ഥം :

വെള്ളരി വള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ
മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ
എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി.......
എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.....

ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

Siju Muth

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "മൃത്യുഞ്ജയ മന്ത്രം.... "

Leave a Reply

Advertisement