April 08, 2025

Latest Articles

  •       I am sunilraj from India (Kerala, Trivandrum [...]

    03 Nov 2013 | 1 comments
  • Download  IT@School GNU/Linux 12.04 32bit and 64bit Download Tor [...]

    24 Oct 2013 | 3 comments

GUEST POST

ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങള...

Published by Admin

നാളം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ ...

Published by Admin

ARTICLES

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അ...

Published by Admin

DEVOTIONAL STORIES

ഈശ്വര വിശ്വാസി : ഓം എന്ന അക്ഷരം ഒരു മന്ത്രമാണ് .അതിനു ശക്തി ഉണ്ട് .അക്ഷരങൾ ചേർന്ന മന്ത്രങ്ങൾ ചൊല്ലുമ്പോൾ അവ മനുഷ്യന്റെ ഇന്ദ...

Published by Admin

HIGHLIGHTS

അധ്വാനിക്കാന്‍ മനസുണ്ടായിരുന്നു. അതു നാലാളറിയുന്നതില്‍ മാനക്കേടുമില്ലായിരുന്ന [...]

Published by Admin
28 Nov 2013 0 comments

ഞാൻ ശരീരമല്ല ആത്മാവാകുന്നു. ആരാലും നശിപ്പിക്കാൻ കഴിയാത്ത അനന്തവും അനശ്വര [...]

Published by Admin
05 Nov 2013 0 comments

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. [...]

Published by Admin
23 Oct 2013 0 comments

ASTROLOGY

ഭഗവതി : (ദുര്‍ഗ്ഗ) ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാ [...]

Published by Admin
20 Jan 2014 0 comments

In Astrology it is understood that at any point of time nature is governed [...]

Published by Admin
24 Oct 2013 0 comments

വീട്ടില്‍ അലമാരകള്‍ എവിടെ വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? വാസ്തു ശാസ്ത് [...]

Published by Admin
24 Oct 2013 0 comments

കാന്‍സര്‍ | Cancer

By jeyel - Wednesday, 19 February 2014

നിങ്ങള്‍ കാന്‍സര്‍ ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള്‍ ആണിവ. ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം.
അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ഓടിക്കാന്‍ വൈദ്യശാസ്ത്രം വികസിപ്പിച്ച കീമോതെറാപ്പി, റേഡിയെഷന്‍, സര്‍ജറി തുടങ്ങിയവയൊന്നും പൂര്‍ണമായും വിജയകരമല്ലെന്നും അദ്ദേഹം പറയുന്നു.

ഇത്തരം കാര്യങ്ങള്‍ ഒക്കെ വികസിപ്പിച്ചിട്ടും കഴിഞ്ഞ 80 വര്‍ഷമായി കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം മാറാതെ തുടരുകയാണ്. അത് കൊണ്ട് ഇവിടെ കാന്‍സര്‍ ചികിത്സ രംഗത്ത് വിജയം ഒരു ഭാഗത്ത് മാത്രമേ നമുക്ക് കാണാനാവൂ എന്നതാണ് സത്യം. അത് മരുന്ന് കമ്പനികളില്‍ ആണ്. അവര്‍ കോടിക്കണക്കിനു ആസ്തിയുള്ള കമ്പനികളായി വളരുകയാണ്.
ഇവിടെ ഈ വീഡിയോയില്‍ കാന്‍സര്‍ രോഗത്തെ കുറിച്ച് നമുക്കുള്ള ഒട്ടേറെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നുണ്ട്. കൂടാതെ ഏറ്റവും പ്രധാനമായി നിങ്ങളെ കാന്‍സര്‍ കാര്‍ന്നുതിന്നും എന്നതിനുള്ള 5 ലക്ഷണങ്ങളും ഈ വീഡിയോയില്‍ വിവരിക്കുന്നു. കൂടാതെ കാന്‍സര്‍ സെല്ലുകളെ നിങ്ങളുടെ ശരീരത്തെ കൊണ്ട് തന്നെ കൊല്ലിക്കുവാനുള്ള പരിപാടിയും ചര്‍ച്ച ചെയ്യുന്നു. അയഡിനും കാന്‍സറും തമ്മിലുള്ള ബന്ധവും ഒരു ചര്‍ച്ചാ വിഷയമാണ്.അത് കൊണ്ട് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാന രോഗത്തെ നമ്മളില്‍ നിന്നും നമ്മുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റുവാന്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു മുഴുവന്‍ പേരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ ?ലോകത്ത് ഇന്ന് മരണകാരണമായ രോഗങ്ങളില്‍ കാന്‍സര്‍ വളരെയേറെ മുന്നിലാണെന്ന സത്യം നമുക്ക് ബോധ്യമായി വരുന്ന കാലമാണിത്. അമേരിക്കയില്‍ ആണെങ്കില്‍ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കാന്‍സറിന് ഉള്ളത്. നമ്മുടെ മനസ്സില്‍ ഭീതി ഉളവാക്കുന്ന കാര്യമാണ് ഇതെങ്കിലും ലോകത്ത് 30% മുതല്‍ 40% ത്തോളം വരെ നമ്മുടെ ആരോഗ്യകരമായ ഭക്ഷണ രീതി കൊണ്ട് തടയാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഈയിടെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ജിഇ ഹെല്‍ത്ത്കെയര്‍ നൂട്രീഷന്‍, ഫിസിക്കല്‍ ആക്ടിവിറ്റി, കാന്‍സര്‍ തടയല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു പാനല്‍ ഡിസ്കഷന്‍ തന്നെ സംഘടിപ്പിച്ചിരുന്നു. ആ പാനല്‍ ചര്‍ച്ചയില്‍ അതില്‍ പങ്കെടുത്ത വിദഗ്ദര്‍ ദിനേന നമുക്ക് പാലിക്കാവുന്ന കാന്‍സര്‍ രോഗത്തെ ചെറുക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞു.
ദിനേന കൂടുതല്‍ ഫ്രൂട്ട്സും വെജിറ്റബിള്‍സും കഴിക്കുക. മനുഷ്യരില്‍ 90% പേര്‍ക്കും അവരുടെ ശരീരത്തിന് വേണ്ടതായ അളവില്‍ ദിനേന ഫ്രൂട്ട്സും വെജിറ്റബിള്‍സും ലഭിക്കുന്നില്ല എന്നതാണ് സത്യം.
എക്സര്‍സൈസ്: നമ്മുടെ ശരീരത്തിന്റെ അലസതയും കാന്‍സര്‍ രോഗവും തമ്മില്‍ ഏറെ ബന്ധമുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കാന്‍സര്‍ വരുവാനുള്ള പ്രധാന കാരണം നമ്മുടെ ഇനാക്ടിവിറ്റി ആണെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത്. ആഴ്ചയില്‍ 150 മിനുറ്റ് സാധാരണ എക്സര്‍സൈസൊ അല്ലെങ്കില്‍ 75 ഊര്‍ജ്ജസ്വലതയോട് കൂടിയുള്ള എക്സര്‍സൈസൊ അല്ലെങ്കില്‍ അവ രണ്ടുമോ വേണമെന്നാണ് വിദഗ്ദ മതം.
ഭാരം നിയന്ത്രിക്കുക. പട്ടണങ്ങളിലും മറ്റും തടിയന്മാരുടെ എണ്ണം ഏറെ കൂടുന്നു എന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഷുഗര്‍ അടങ്ങിയ പാനീയങ്ങളും മറ്റും വര്‍ജ്ജിക്കുന്നതാണ് നല്ലത്. അരി ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കുന്നതിനു പകരം ഫ്രൂട്ട്സും വെജിറ്റബിള്‍സും വര്‍ധിപ്പിക്കുക  സൂര്യന്റെ നേരെ താഴെ കൂടുതല്‍ സമയം നില്‍ക്കാതിരിക്കുക. കൂടുതല്‍ സമയം തൊലിയില്‍ സൂര്യ പ്രകാശം തട്ടുന്നത് സ്കിന്‍ കാന്‍സറിന് കാരണമായേക്കും. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും തൊപ്പി ഉപയോഗിക്കുന്നതും നല്ലതാണ്.
നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും കാന്‍സറിനെതിരെ യുദ്ധം നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കക. ഇവയൊക്കെയാണ് നമ്മുടെ സമൂഹത്തില്‍ നിന്നും കാന്‍സര്‍ രോഗത്തെ തുടച്ചു നീക്കുവാനുള്ള മാര്‍ഗം   എന്താണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമാവാന്‍ കാരണം? ഇപ്പോഴത്തെ പല ഭക്ഷണങ്ങളും ഭക്ഷണ രീതികളും ആണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമായി കാണുവാന്‍ കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭക്ഷണത്തിന് പുറമേ നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പല വസ്തുക്കളും കാന്‍സര്‍ രോഗം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അവയേതൊക്കെ എന്ന് നോക്കാം നമുക്ക്.
റൂം ഫ്രഷ്‌നര്‍
നമ്മുടെ വീടുകളിലും ഓഫീസുകളിലും സുഗന്ധം തരുന്ന റൂം ഫ്രഷ്‌നറില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
പെയിന്റ് :
പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജന്‍ എന്ന വസ്തുവുണ്ട്.
മെഴുകുതിരികള്‍
ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍
ഇത്തരം യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ പ്രശ്നക്കാരായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൈകൊണ്ടു തൊടാതിരിക്കുന്നതാണ് നല്ലത്.
മൈക്രോവേവ് ഓവന്‍
മൈക്രോവേവ് ഓവനില്‍ നിന്നും വരുന്ന വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ക്ലീനിംഗ് കെമിക്കലുകള്‍
ക്ലീനിംഗ് കെമിക്കലുകള്‍ പ്രശ്നക്കാരാണ്. ഇവക്ക് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുവാന്‍ നല്ലത്.
സ്ഥിരമായി ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. അണ്ഡാശയ കാന്‍സര്‍ വന്ന 8,525 സ്ത്രീകളിലെയും കാന്‍സര്‍ ബാധിതരല്ലാത്ത 9,800 സ്ത്രീകളിലെയും പൌഡര്‍ ഉപയോഗം താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ വരാന്‍ 24 ശതമാനം വരെ സാധ്യതയുണ്ടെന്ന് ജേണല്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം വളരെ മൂര്‍ച്ഛിച്ചതിനു ശേഷം മാത്രം രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാകുന്നതിനാല്‍ നിശബ്ദ കൊലയാളി എന്നാണ് അണ്ഡാശയ കാന്‍സര്‍ അറിയപ്പെടുന്നത്
കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജോ കോളിഫ്ളവറോ കഴിക്കുന്നത്‌ ഫലപ്രദമെന്ന് വിദഗ്ദര്‍ . കാന്‍സര്‍ തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്‍ പെട്ട കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി, റാഡിഷ് തുടങ്ങിയവയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന പോഷകം കാന്‍സര്‍ തടയുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്സ്ഫോര്‍ഡ് ജേണല്‍ ആയ അന്നല്‍സ് ഓഫ് ഓങ്കോളജിയിലാണ് ഈ റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്.
കാബേജോ ബ്രൊക്കോളിയോ കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നുവത്രേ. കൂടാതെ ബ്രൊക്കോളിയില്‍ സള്‍ഫൊറാഫെന്‍ എന്ന പോഷകം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതായും അതിനു സാധാരണ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തി പ്രോസ്റ്റേസ്റ്റ് മുഴകളെ നശിപ്പിക്കാനും കഴിവുണ്ടെത്രേ.
ഇത്തരം പച്ചക്കറികള്‍ കഴിക്കുന്നത്‌ കാരണം അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചില്‍ ഒന്നും വൃക്കയില്‍ അര്‍ബുദത്തിനുള്ള സാധ്യത മൂന്നില്‍ ഒന്നും ആയി കുറയുമെത്രെ.

ശവര്‍മ്മയും ഷവായയും തിന്നു ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിന് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി കാന്‍സര്‍ രോഗം പരക്കെ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. ഒരു കുടുംബത്തില്‍ കീമോതെറാപ്പിയെ കുറിച്ച് അറിവില്ലാത്തവര്‍ കാണില്ല എന്ന സ്ഥിതി ആണിപ്പോള്‍ . നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്.

ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കാന്‍സര്‍ ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര്‍ സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്‍ സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന്‍ തറാപ്പിയും സര്‍ജറിയും അടക്കമുള്ള ചികിത്സകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

കാന്‍സര്‍ ചികിത്സ വന്‍ ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില്‍ സംശയമില്ല. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

അവരുടെ ഓഫര്‍ ഇങ്ങനെയാണ്. 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. എങ്ങിനെയുണ്ട് ആര്‍ സി സിയുടെ ഓഫര്‍ ?

ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.
ഇപ്പോള്‍ കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക. അപേക്ഷാഫോറം ഈ ലിങ്കില്‍ പോയി ഡൌണ്‍ലോഡ് ചെയ്യാം. ഫീ അടക്കാന്‍ ആര്‍ സി സി കാശ് കൌണ്ടറില്‍ വൈകുന്നേരം 3.30 വരെ സൗകര്യം ഉണ്ടായിരിക്കും.
അതല്ലെങ്കില്‍ ഡി.ഡി ആയും കാശ് അയക്കാം. അതിന്റെ വിലാസം താഴെ.
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്,
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍,
തിരുവനന്തപുരം

Follow our blog on jeyel, become a fan on Facebook. Stay updated via RSS

1 comments for "കാന്‍സര്‍ | Cancer"

  1. informative post...

Leave a Reply

Advertisement