Latest Articles

വിഷ്ണുവും, ശിവനും

By jeyel - Tuesday 22 October 2013

BY KRISHNADAS :

                 വിഷ്ണുവും, ശിവനും ഒന്നുതന്നെയാണ് എന്നാൽ മൂഡതയാൽ ചിലർ ശിവൻ സംഹാരനെന്നും വിഷ്ണു പാലകൻ എന്നും ഇരു രൂപത്തിൽ കാണുന്നു. ഭക്തനു എപ്പോഴാണ്‌ ഭഗവാനിൽ അത്യന്തം പ്രേമമുണ്ടാകുന്നത് അപ്പോൾ അവിടെ ഭഗവാന്റെ വിശേഷരൂപത്തിൻ ആഗ്രഹം ഉണ്ടാകില്ലാ. ഭഗവാൻ മധുരയിലോ ശ്മാശാനത്തിലോ ആയിരുന്നാലും എവിടെയോഎപ്പോഴോ ആകട്ടെ. ഭഗവാനെ ഞാൻ അവിടുത്തെ ആഭരണമോ വേഷങ്ങളിലോ അല്ലാ അങ്ങയെയാണ് സ്നേഹിക്കുനത് ഇതായിരിക്കും ഒരു യഥാർത്ഥ ഭക്ത്തൻ ശിവനോട് പറയുക. ശ്രീമദ്‌ ആദ്യ ശങ്കരാചാര്യർ ആ പ്രകാശമാന വീഥിയിൽ ഏകനായി ഇരുന്നു ശിവനോട് പറയുകയാണ്‌, അല്ലയോ ശംഭോ അവിടുന്ന് " പശൂനാം പതിയാണ് " പശുപതി ആണ്. പശു എന്നാൽ രണ്ടു അര്ത്ഥം ഉണ്ട് 1. മൂഡൻ, 2. ജീവൻ. ഭഗവാനെ അവിടുന്ന് ഞങൾ ജീവനെ രക്ഷിച്ചു പോരുന്നു ജീവന്റെ കൂടെ വസിചിടുന്നു എന്നിട്ടും ഞങ്ങള്ക്ക് ഭയം മാറുന്നില്ലാ, ഇതിൽ വലിയ മൂഡത്വം വേറെന്താണ് ? എന്താണോ ഗ്രഹിക്കേണ്ടത് അത് നാം ഗ്രഹിക്കുന്നില്ലാ എന്താണ് നാം ഗ്രഹിക്കുന്നത് അത് നമ്മെ വിട്ട് പോകയും ചെയ്യുന്നു. ഇതാണ് മൂഡത്വം എന്നത്. പശു എന്നതിൻ മറ്റൊരർത്ഥം ജീവൻ. ഭഗവാൻ ജീവന്റെ പതിയെന്നതിനു ശങ്കരാചാര്യ പ്രഥമമായി മറ്റൊരു അലൗകികമായ കാര്യം നമ്മെ മനസ്സിലാക്കുകയാണ് സവികല്പ സമാധിയിൽ ഭഗവാനും ഭക്തനും നിലകൊള്ളുന്നു എന്നാൽ ഭഗവാന്റെ " ഈ ശിവം ശാന്തം " ഇതിൽ ജീവത്വം സമാപ്തമാകുന്നു. എന്നാൽ ആചാര്യന് ഇവിടെ പറയുവാൻ ഉള്ളത് ഈ സ്ഥിതിയിലും ജീവൻ സമാപ്തമാകുന്നില്ലാ എന്നാണ്‌ കാരണം ജീവന്റെ രക്ഷണം ഭഗവാൻ സ്വയം ആകുന്നു! " മനോബുധ്യഹംകാര ചിത്താനി നാഹം ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രെ ന ച വ്യോമഭൂമിർന തേജോ ന വായു : ചിദാനന്ദരൂപ : ശിവോഹം ശിവോഹം. ശേഷം.....

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "വിഷ്ണുവും, ശിവനും "

Leave a Reply

Advertisement