ചിത്രശലഭം
By jeyel - Monday, 20 January 2014
രണ്ട് രോഗികള്‍ . രണ്ടു പേരും ഒരേ സമയം ഒരാശുപത്രിയിലെ ഒരു മുറിയില്‍ . ഒരാള്‍ ശ്വാസകോശത്തില്‍ ജലാംശം നിറയുന്ന രോഗമുള്ളയാളാണ്. ഇദ്ദേഹത്തിന്‍റെ ചികില്‍സയുടെ ഭാഗമായി എന്നും ഉച്ചക്ക് ഒരു മണിക്കൂര്‍ തന്‍റെ കിടക്കയില്‍ ഇരിക്കാന്‍ ഡോക്ടര്‍ നിര്‍ദേഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ കട്ടില്‍ ആ മുറിയിലെ ആകെയുള്ള ഒരേ ഒരു ജനലിന്നു സമീപമാണ്.
മറ്റേയാള്‍ക്ക് കലശലായ നടുവേദനയാണ്. ആയതിനാല്‍ കിടക്കയില്‍ നിന്നും ദീര്‍ഘനേരം എഴുന്നേറ്റിരിക്കാന്‍ സാധ്യമല്ല. രണ്ടു പേരും പലപല വിഷയങ്ങളെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കും. എന്നും ഉച്ചസമയം ജനലിന്നു സമീപമുള്ള രോഗി പുറത്തുള്ള സുന്ദരമായ കാഴ്ചകള്‍ മറ്റേയാള്‍ക്ക് വിവരിച്ചു കൊടുക്കും. ഒരു ഉദ്യാനം, സമീപം ഭംഗിയുള്ള ഒരു തടാകം, അരയന്നങ്ങളും താറാവുകളും കുളിച്ചു കൊണ്ടിരിക്കുന്നു. കൊച്ചു കുട്ടികള്‍ കടലാസ് തോണികള്‍ പണിതു കളിക്കുന്നു. വലിയ ആല്‍മരങ്ങള്‍ക്ക് മുകളില്‍ കുറെ കിളികള്‍ . മഞ്ഞില്‍ പൊതിഞ്ഞ പച്ച കുന്നുകള്‍ . അങ്ങകലെ പട്ടണത്തിന്‍റെ മനോഹരമായ ചിത്രം. പിന്നെ മുകളില്‍ മേഘാവൃതമായ നീലാകാശം. എന്നിങ്ങനെ പലതും അയാള്‍ വളരെ വിശദമായി വിവരിച്ചു കൊടുക്കുന്നു. മറ്റേയാള്‍ കണ്ണടച്ച് പിടിച്ചു പ്രസ്തുത ചിത്രങ്ങളെല്ലാം ഭാവനയില്‍ മനോഹരമായി കാണും. ഒരു ദിവസം വാദ്യമേളങ്ങളോടെ ഒരു ഘോഷയാത്ര കടന്നു പോകുന്നു. വര്ണ്ണപ്പകിട്ടിന്‍റെ വിസ്മയ സാഗരം! മറ്റേയാള്‍ ബേന്റ്റ് മേളങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. എന്നിരുന്നാലും പതിവ് പോലെ എല്ലാം ഭാവനയില്‍ ആസ്വദിച്ചു.
പിന്നീട് മറ്റേയാളില്‍ ഒരു പൈശാചിക ചിന്തയുണര്‍ന്നു. ഈ മനുഷ്യന് എല്ലാം കാണാന്‍ കഴിയുന്നു. ആസ്വദിക്കാനും കഴിയുന്നു. തനിക്ക് എന്തെങ്കിലും കാണാനോ ആസ്വദിക്കാനോ കഴിയുന്നില്ല. ഇത് ശരിയല്ല തീര്‍ത്തും അനീതിയാണ്. അടുത്ത നിമിഷം അതൊരു 'അപകര്‍ഷതാബോധ' മായി, 'അമര്‍ഷ' മായി, 'അസൂയ' യായി, 'പക'യായി രൂപാന്തരപ്പെട്ടു. പിന്നെ മറ്റേയാള്‍ ഒന്നും സംസാരിച്ചേ ഇല്ല. ഈ വക ചിന്തകള്‍ മൂലം ഉറക്കവും കിട്ടിയില്ല. മനസ്സ് ആകെ അസ്വസ്ഥമായതായും മറ്റേയാള്‍ സ്വയം മനസ്സിലാക്കി.
അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞു ജനലിന്നടുത്തുള്ള ആള്‍ ശക്തിയായി ചുമക്കാനും ശ്വാസം വലിക്കാനും തുടങ്ങി. ഉറക്കം വരാതെ കിടക്കുന്ന മറ്റേയാള്‍ മുറിയിലെ ചെറിയ പ്രകാശത്തില്‍ അയാളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു. ചുമക്കുന്നയാള്‍ വളരെ പ്രയാസപ്പെട്ടു നേഴ്സിനെ വിളിക്കാനുള്ള ബെല്ലടിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. മറ്റേയാള്‍ അനങ്ങിയില്ല. തന്‍റെ സമീപത്തുള്ള സ്വന്തം ബെല്ലടിച്ചു നേഴ്സിനെ വിളിക്കാനും ശ്രമിച്ചില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചുമയും ശ്വാസം വലിയുമെല്ലാം നേരിയ തോതിലായി, പിന്നെ തീര്‍ത്തും ഇല്ലാതായി. ആ ശരീരത്തിന്‍റെ എല്ലാ ചലനങ്ങളും നിലച്ചു, അത് മെല്ലെ തണുക്കാന്‍ തുടങ്ങി.
അടുത്ത പ്രഭാതത്തില്‍ ആ ശവശരീരം അവിടെ നിന്നും മാറ്റപ്പെട്ടു. ഉടനെ, ജനലിനടുത്തേക്ക് തന്നെ മാറ്റിത്തരാന്‍ മറ്റേയാള്‍ നേഴ്സിനോട് അപേക്ഷിച്ചു. നേഴ്സ് അത് അനുവദിച്ചു കൊടുത്തു. ജനലിനടുത്ത് എത്തിയപ്പോള്‍ അയാള്‍ അളവറ്റു സന്തോഷിച്ചു. ഇനിയുള്ള സുന്ദരമായ കാഴ്ചകള്‍ തനിക്ക് സ്വന്തം. മുറിയില്‍ തനിച്ചായ സമയം അയാള്‍ മെല്ലെ തന്‍റെ കൈമുട്ടുകള്‍ കിടക്കയില്‍ ഊന്നി തലയുയര്‍ത്തി വളരെ ആകാംക്ഷയോടെ ജനലിലൂടെ പുറത്തേക്കു നോക്കി. അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!!! ജനലിലൂടെ അയാള്‍ കണ്ടത് ഇടുങ്ങിയ ഒരു ചുമര് മാത്രം.
നേഴ്സ് വന്നപ്പോള്‍ അയാള്‍ ചോദിച്ചു.
'ഇന്നലെ മരിച്ച ആള്‍ എന്ത് കാരണത്താലായിരുന്നു വളരെ മനോഹരമായ കാഴ്ചകള്‍ ഈ ജനലിലൂടെ കണ്ടിരുന്നത്?'
നേഴ്സ് മറുപടി പറഞ്ഞു:
'താങ്കളുടെ സ്നേഹിതന് കാഴ്ച ശക്തി ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ആ ഇടുങ്ങിയ ചുമര് അയാള്‍ കണ്ടിരുന്നില്ല. ഒരുപക്ഷെ താങ്കളുടെ സന്തോഷവും ആനന്ദവും മാത്രമായിരുന്നിരിക്കാം അയാളുടെ ലക്‌ഷ്യം!'

അനുബന്ധം
പുഴുക്കള്‍ ചിത്രശലഭങ്ങളായി മാറുന്നു. നൈമിഷികമായ തന്‍റെ ജീവിതത്തിന്നിടയിലും ചിത്രശലഭം ഹൃദയമുള്ളവരെയെല്ലാം ആനന്ദിപ്പിക്കുന്നു.
ഗുണപാഠം
ഒരു മനുഷ്യന്‍റെ നിര്‍ജീവമായ അവസ്ഥയില്ലല്ല നാം അവരോട് കൂടുതല്‍ കാരുണ്യമുള്ളവരായിരിക്കേണ്ടത്
Follow our blog on jeyel, become a fan on Facebook. Stay updated via RSS
0 comments for "ചിത്രശലഭം"