-
Do you need help?
Showing posts with label Highlight. Show all posts
അധ്വാനിക്കാന്‍ മനസുണ്ടായിരുന്നു. അതു നാലാളറിയുന്നതില്‍ മാനക്കേടുമില്ലായിരുന്നു. പോക്കറ്റിന്റെ കനത്തേക്കാള്‍ ഈയൊരു ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബോബി മാത്യു എന്ന ചെറുപ്പക്കാരന്‍ വീടുപണി തുടങ്ങുന്നത്.
ഞാൻ
ശരീരമല്ല ആത്മാവാകുന്നു. ആരാലും നശിപ്പിക്കാൻ കഴിയാത്ത അനന്തവും
അനശ്വരവുമായ ആത്മാവ്. നീയും ഞാനും ഇക്കാണുന്ന സകലചരാചരങ്ങളിലുമുള്ള ഒരേ
ഒരു ആത്മാവ്. സ്വയം അറിയാൻ ശ്രമിക്കാതെ ആരെയാണ് അറിയാൻ ശ്രമിക്കുന്നത്?
"തത്ത്വമസി" - അതു നീയാണ് .. നീ അന്വേഷിക്കുന്നയാൾ നീ തന്നെയാണെന്ന യജുർവേദ
തത്വത്തിലൂടെ പലപ്പോഴും നമ്മെ മനസ്സിലാക്കാൻ ഗുരുക്കന്മാർ
ശ്രമിച്ചിരുന്നു.
അചരങ്ങൾക്ക് ആത്മാവുണ്ടോ എന്ന് സകലരും
നെറ്റിചുളിച്ചേക്കാം. ജീവൻ അഥവ ആത്മാവ് ഊർജ്ജമാണെന്ന് ആധുനിക ശാസ്ത്രജ്ഞർ
പറയുന്നെങ്കിൽ സകലതിലും ഊർജ്ജം വിവിധ അവസ്ഥകളിൽ ഉൾക്കൊണ്ടിരിക്കുന്നു.
ഊർജ്ജത്തെ ഉണ്ടാക്കുവാനോ ഇല്ലതാക്കുവാനോ സാധിക്കുകയില്ല എന്നും ഒരു
തരത്തിലുള്ളതിനെ മറ്റൊരു തരത്തിലാക്കാൻ മാത്രമേ കഴിയൂ എന്ന് 20ആം
നൂറ്റാണ്ടിൽ ഐസക്ക് ന്യൂട്ടൻ പറഞ്ഞപ്പോൾ അത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ
അടിസ്ഥാനപ്രമാണമായി. എന്നാൽ സഹസ്രാബ്ദങ്ങൾക്കപ്പുറം നമ്മുടെ ഋഷീശ്വരന്മാർ
പറഞ്ഞപ്പോൾ അതു കേൾക്കാൻ നമ്മുക്ക് ചെവിയില്ലാതെപോയി. ഭഗവത് ഗീതയിലൂടെ
ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നതു പല പ്രാവശ്യം നമ്മൾ
പഠിച്ചാതണ്.
നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്തസ്ത്വയോസ്തത്ത്വ ദർശിഭി: ( ശ്രീമത് ഭഗവത് ഗീത 2: 16 )
( ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടായിവരികയില്ല. ഉള്ളത് ഒരിക്കലും ഇല്ലാതെ
പോകയില്ല. ഈ രണ്ടു ഭാവത്തിന്റെയും അറ്റം തത്ത്വദർശികൾ കണ്ടിട്ടുണ്ട്. )
ന ജായതേ മ്രിയതേ വാ കദാചിന്നായം ഭൂത്വാഭവിതാവാ ന ഭൂയ:
അജോ നിത്യ: ശാശ്വതോയം പുരാണോ ന ഹത്യതേ ഹന്യമാനേ ശരീരേ ( ശ്രീമത് ഭഗവത് ഗീത 2: 20 )
( ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല;
ഒരിക്കലുള്ളവനായിരുന്നിട്ട് മറ്റൊരിക്കൽ ഇല്ലാത്തവനായിത്തീരുന്നില്ല. അവൻ
ജന്മമില്ലാത്തവനും, എന്നുമുള്ളവനും, എന്നും ഒരേ നിലയിൽ ഇരിക്കുന്നവനും,
പണ്ടു പണ്ടേ ഉള്ളവനുമാകുന്നു. )
വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹി ( ശ്രീമത് ഭഗവത് ഗീത 2: 22 )
( മനുഷ്യൻ പഴകിയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയവയെ സ്വീകരിക്കുന്നപോലെ ജീർണ്ണിച്ച ശരീരങ്ങളെ ത്യജിച്ച് പുതിയവയെ പ്രാപിക്കുന്നു. )
ഇത്തരം മന്ത്രങ്ങളെ കാണാതെ പഠിച്ച് അർത്ഥമറിയാതെ ആയിരം പ്രാവശ്യം
ഉരുവിട്ടാലും അതിനു ഉദ്ദ്യേശിച്ച പ്രയോജനമുണ്ടാകുമെന്നു വിചാരിക്കുന്നത്
"പാരസെറ്റാമോൾ പനിക്കു നല്ലതാനെന്നു" പതിനായിരം പ്രാവശ്യം ഉരുവിടുന്നതിനു
തുല്യമാണ്. പനിമാറണമെങ്കിൽ പാരസെറ്റാമോൾ മെഡിക്കൽ സ്റ്റോറിൽ നിന്നും
വാങ്ങി അതിൽ നിർദ്ദേശിക്കുന്ന പ്രകാരം കഴിക്കണം. അതുപോലെയാണ്
വേദങ്ങളിലൂടെയും പൂരാണങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയുമൊക്കെ പറഞ്ഞുതരുന്ന
മഹത്തായ കാര്യങ്ങൾ. ഭൗതിക കാര്യസാധ്യത്തിനായി ഇത്തരം മഹത് തത്വങ്ങളെ
അനാവശ്യമായി ഉപയോഗിക്കുമ്പോൾ അതിനെ അവഹേളിക്കുന്നതിനു തുല്യമാകും.
ബ്രഹ്മത്തിന് അഥവ ആത്മാവിന് അതിരുകളും ചുറ്റളവില്ലാത്തതും കേന്ദ്രം
സകലചരാചരങ്ങളിലും സ്ഥിതിചെയ്യുന്നതുമാണെന്നു ശാസ്ത്രങ്ങൾ പറയുന്നു. എന്നാൽ
ദൈവം എന്ന മഹത് തത്വം അതിരുകളില്ലാത്തതും സകലതിലൂടെയും കടന്നുപോകുന്നതും
അനിർവചനീയമായതും കേന്ദ്രമല്ലാത്ത കേന്ദ്രത്തോടുകൂടിയതുമാണെന്ന്
വേദങ്ങളിലൂടെ പറഞ്ഞുതരുന്നു. അനന്തമായി ഒരു സർപ്പത്തെപ്പോലെ
ചുറ്റിപ്പിണർന്നു കിടക്കുന്ന സകല പ്രപഞ്ചത്തിനു മദ്ധ്യഭാഗത്തിൽ ഭഗവാൻ എന്ന
മഹത് ചൈതന്യം ഇരിക്കുന്നു എന്ന മഹാതത്വം തന്നെയാണ് അനന്തശയനത്തിലൂടെ
വിഷ്ണുരുപത്തിൽ നമുക്ക് കാണിച്ചു തരുന്നതും.
നജായതേ മ്രിയതേ വാ വിപശ്ചിന്നായം കുതശ്ചിന്ന ബഭൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.
( കഠകോപനിഷത്ത് 1: 18 )
( മേധാവിയായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.
ഉല്പത്തിയുള്ളവസ്തുവിനാണ് പലതരം വികാരങ്ങൾ ഉണ്ടാകുന്നത്. ആ മാറ്റങ്ങളിൽ
ആദ്യത്തേതായ ജനനവും അവസാനത്തേതായ മരണവും ആത്മാവിന് ഇല്ലെന്ന് ആദ്യമേ
പറഞ്ഞതുകൊണ്ട് മറ്റുള്ളവികാരങ്ങളും ഇല്ലെന്നത് അറിഞ്ഞുകൊള്ളണം. ആത്മാവ്,
ഒരിക്കലും കുറവുവരാത്ത ചൈതന്യമാകുന്ന സ്വഭാവത്തോടു കൂടിയതാണ്. ഈ ആത്മാവ്
വേറൊരു കാരണത്തിൽ നിന്നുണ്ടായതല്ല; തന്നിൽ നിന്നു തന്നെയുണ്ടായതുമല്ല.
ഇത്മ് ശരീരം മുതലായവയിൽനിന്നും ഭിന്നമായ ഒരു വസ്തുവാകുന്നു. അതുകൊണ്ട്
ഇതിനു ഉല്പത്തിയാകട്ടെ നാശമാകട്ടെ ഇല്ല. അപക്ഷയവുമില്ല. ശാശ്വതമല്ലാത്തതു
മാത്രമേ ക്ഷയിച്ചു പോവുകയുള്ളു. ഇതാകട്ടെ ശാശ്വതമാണ്. പണ്ടേ
ഉള്ളതാണെങ്കിലും ഇപ്പോഴും പുത്തനായിത്തന്നെയിരിക്കുന്നു. അവയവങ്ങൾ ചേർന്ന
വസ്തുവാണെങ്കിൽ ഒരിക്കൽ പുതിയതായും മറ്റൊരിക്കൽ പഴയതായും വരും. അത്
പണ്ടത്തെപ്പോലെ തന്നെയിരിക്കുന്നു. എന്നും അങ്ങിൽനെ തന്നെയിരിക്കും.
ആയുധങ്ങൾകൊണ്ട് ശരീരത്തിനു പീഢയുണ്ടാകുമ്പോളും ആത്മാവിനു
പീഢയുണ്ടവുന്നില്ല. ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു എങ്കിലും ആത്മാവ്,
ആകാശം പോലെ ശരീരത്തിനുണ്ടാകുന്ന ഒരു പീഢയുമേൽക്കുന്നില്ല. )
ഹന്താ ചേന്മന്യതേ ഹന്തും ഹതശ്ചന്മന്യതേ ഹതം
ഉഭൗ തൗ ന വിജാനീയതോ നായം ഹന്തി ന ഹന്യതേ
( കഠകോപനിഷത്ത് 1: 19 )
( മേൽപ്പറഞ്ഞ ലക്ഷ്ണം കൂടിയ ആത്മാവിനെ, ശരീരമാണ് ആത്മാവ് എന്നു
വിചാരിക്കുന്ന ഒരു ഹന്താവ് "ഇവനെ ഞാൻ ഹനിക്കുന്നുണ്ട് " എന്ന് ഹനിക്കാൻ
വിചാരിക്കുന്നു എങ്കിൽ അവൻ ആത്മാവിനെ അറിയുന്നില്ല. അതുപോലെ തന്നെ ഞാൻ
ഹനിക്കപ്പെട്ടു എന്നു കരുതുന്ന ഹതനും ആതാമാവിനെ അറിയുന്നില്ല. ആത്മാവ്
വികാരമില്ലത്തതാകുന്നു. എന്നാൽ ക്രിയയെല്ലാം വികാരവത്തുമാണ്. ആത്മാവ്
ആകാശം പോലെ വികാരമില്ലാത്തതാകയാൽ അത് ഹനിക്കപ്പെടുന്നില്ല. അതിനാൽ പുണ്യ
പാപ രൂപമായ ഈ സംസാരം ആത്മജ്ഞാനമില്ലാത്തവനെ സംബന്ധിച്ചുമാത്രമേ ഉള്ളു.
ബ്രഹ്മജ്ഞാനിയാകട്ടെ ശ്രുതിപ്രമാണത്താലും ന്യായത്താലും ധർമ്മവും
അധർമ്മവുമുണ്ടാകാനിടയില്ലാത്തതി നാൽ സംസാരബന്ധത്തിനു സംഗതിയല്ലെന്നു സാരം. )
അണോരണിയാൻ, മഹതോ മഹിയാനാത്മfസ്യ ജന്തോർന്നിഹിതോ ഗുഹായാം
തമക്രതു: പശ്യന്തി വീതശോകോ ധാതുപ്രസ്സാദാത്മഹിമാനമാത്മന:
( കഠകോപനിഷത്ത് 1: 20 )
( ഈ ആത്മാവ് ചാമമുതലായതിനേക്കാൾ ചെറുതും പൃഥിമുതലായതിനേക്കാൾ
വലുതുമാകുന്നു. ഈ ലോകത്തിൽ അണുവായിട്ടോ മഹത്തായിട്ടോ എന്തെല്ലാമുണ്ടോ
അതെല്ലാം ഉണ്ടെന്നു തോന്നുന്നത് നിത്യമായ ആത്മാവ് അതിൽ ഉള്ളതുകൊണ്ടാണ്.
ആത്മാവു വിട്ടാൽ അതില്ലാതായിത്തീരുന്നു. അതുകൊണ്ടാണ് ഈ ആത്മാവ്
അണുക്കളേക്കൾ ചെറുതൂം മഹത്തുക്കളേക്കൾ വലുതുമെന്നു പറയുന്നത്. എല്ലാ
നാമവും രൂപവും ക്രിയയും ആത്മാവിന് ഉപാദികളത്രേ. ആ ആത്മാവ് ബ്രഹ്മാവുമുതൽ
പുല്ലുവരെയുള്ള പ്രാണിസമൂഹത്തിന്റെ ഹൃദയത്തിൽ ആത്മാവയി സ്ഥിതിചെയ്യുന്നു. ആ
ആത്മാവിനെ ദർശനം, ശ്രവണം, മനനം, വിജ്ഞാനം ഇവയാകുന്ന അടയാളങ്ങളെക്കൊണ്ട്
അനിമാനിക്കാൻ കഴിയുമെങ്കിലും ദൃഷ്ടങ്ങളൂം അദൃഷ്ടങ്ങളുമായ
ബാഹ്യവിഷയങ്ങളിൽനിന്ന് പിന്തിരിഞ്ഞ ബുദ്ധിയോടുകൂടിയവൻ മൻസുമുതലായ
കരണങ്ങളുടെ പ്രസ്സദത്താൽ കർമ്മങ്ങൾ നിമിത്തം വൃദ്ധിയോ ക്ഷയമോ ഉണ്ടാവാത്ത ആ
ആത്മാവിന്റെ മാഹത്മ്യത്തെ ഇതാണ് ഞാനെന്നു സാക്ഷാൽ അറിയുന്നു. അതുകൊണ്ട്
ശോകങ്ങ്ലില്ലാത്തവനായിത്തീരുന്ന ു. )
അസീനോ ദൂരം വ്രജതി; ശായനോയാതി സർവ്വത:
കസ്തം മദാമദം ദേവം മദന്യോജ്ഞാതുമർഹതി?
( കഠകോപനിഷത്ത് 1: 21 )
( ഈ ആത്മാവ് അനങ്ങാതെ ഇരിക്കുന്ന ഇരുപ്പിൽത്തന്നെ ദൂരദിക്കിൽ പോകുന്നു.
കിടന്ന കിടപ്പിൽത്തന്നെ എല്ലായിടത്തുമെത്തുന്നു. ഇങ്ങനെ ഈ ആത്മാവാകുന്ന
ദേവൻ മദാമദനാകുന്നു. എന്നു വെച്ചാൽ മദമുള്ളവനെന്നും
മദമില്ലാത്തവനുമെന്നർത്ഥം. ആത്മാവിനെ അറിയുവാൻ സാധാരണക്കാനന് അസാദ്ധ്യമായ
കാര്യമാണ്. എന്തെന്നാൽ ഈ ആത്മാവ്, സ്ഥിതി, ഗതി, നിത്യം അനിത്യം എന്നു
തുടങ്ങിയിട്ടുള്ള പരസ്പരവിരുദ്ധങ്ങളായ അനേക ധർമ്മങ്ങളോടുകൂടിയ ഉപാധികളോടു
ചേർന്നിരിക്കകൊണ്ട്, വിരുദ്ധങ്ങളായ അനേകം ധർമ്മങ്ങളോടു
കൂടിയിരിക്കുന്നതുപോലെ ഭാസിക്കുന്നു. വാസ്തവത്തിൽ ഏകരൂപമായിരുന്നിട്ടും
വിശ്വരൂപമെന്ന രത്നം പലതരത്തിലുള്ള ഉപാദികളുടെ സാന്നിത്യത്താൽ നാനാ രൂപമായി
ഭസിക്കുന്നതുപോലെയും ചിന്താമണി ഏതെല്ലാം ചിന്തിക്കുന്നുവോ അതതു
ചിന്തയാകുന്ന ഉപാദികളേടുകൂടിമാത്രം ഭാസിക്കുകയും വാസ്തവരൂപത്തിൽ
ഭാസിക്കാതിരിക്കുകയും ചെയ്യുന്നപോലെയുമാണ്. ആത്മാവ് വിരുദ്ധധർമ്മങ്ങളോടെ
ഭാസിക്കുന്നത്. അങ്ങനെയുള്ള ആത്മാവിനെ അറിഞ്ഞാൽ ശോകനാശമുണ്ടാകുമെന്നു
കാണീക്കുന്നു. )
തുടരും...
അവള്‍ക്ക് വയസ്സ്
പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍
ണ്ടുവന്നത്.തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത
പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്.
വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി. ഒരുമാസത്തെ പരിചയം
കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍
അടുത്തുകഴിഞ്ഞിരിക്കുന്നു. ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന്
തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ
എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്. മുറി
അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍
മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി.
പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍
ഹിസ്റ്റീരിക് ആയി മാറി. മയക്കുമരുന്ന്
ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക്
സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം
കൊണ്ട് അത് മാറി.
വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും. ''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''
പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.
മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്. ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്. എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും. മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം. മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം. കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ. പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.
ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി. കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.
എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.
Mathrubhumi.
ജിജോ സിറിയക്

പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം
പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍
തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.
ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന്
രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ
രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ
സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി
പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം
അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം
അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം
ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം
അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.
കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ്
രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട്
മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ
ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍
തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക
എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്.
കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും
തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മ്ികള്‍ കൊണ്ട്
കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു.
മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം
അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍
പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ്
അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും
അഭയം കിട്ടിയില്ല. പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ
അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു
ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ
ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ.
എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ
അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി
മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍
അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി
അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍
കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍
ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന്
നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ്
രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട്
അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍
അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ.
ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം
സല്‍ക്കരിച്ച് യാത്രയാക്കി.
വിനയവും ക്ഷമയും നമുക്കുണ്ടാകണം. പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ്
മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്.
അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി
ചിലവാക്കിയതുപോലെയാകണം. നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല
കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.
പിന്നെ, ദുര്‍വാസാവുമഹര്‍ഷിയ്ക്കുപോലും ഇങ്ങനെ അബദ്ധങ്ങള്‍ പറ്റിയെങ്കില്‍
നമ്മളൊക്കെ എത്ര സൂക്ഷിച്ചു പെരുമാറണം! അല്ലേ? തന്നോട്, അപ്രിയം
ചെയ്യുന്നവരോടുപോലും പ്രതികാരബുദ്ധി ഇല്ലാതിരിക്കണം.
ഓം നമോ നാരായണാ
ഓം നമോ നാരായണാ
യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നു.!!
എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയില്‍ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയില്‍ കിടത്തി ഒരു സ്ത്രീ നിസ്സങ്കയായി ഇരിക്കുന്നു. അടുത്തു വെച്ച പാത്രത്തില്‍ ആളുകള്‍ തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് നടന്നു പോവുന്നു.
ഇതൊരു സാധാരണ കാഴ്ച്ച മാത്രം.
വൈകീട്ട് തിരിച്ചു വരുമ്പോഴും അതെ കാഴ്ച്ച. ഒരു മാറ്റവുമില്ല. ഉറങ്ങുന്ന കുഞ്ഞും അമ്മയും അതെ ഇരുപ്പ് തന്നെ.
എല്ലാ ദിവസവും ഈ കാഴ്ച്ച ഒരു മാറ്റവുമില്ലാതെ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു എനിക്ക് തോന്നി.
കുഞ്ഞുങ്ങളുടെ പ്രകൃതം എനിക്കറിയാം. ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി അവര്‍ ഉറങ്ങില്ല. ബഹളം നിറഞ്ഞ നഗര മധ്യത്തില്‍ പ്രത്യേകിച്ചും. അതെ സമയം ഈ കുഞ്ഞു
ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന്. മെല്ലെ ചോദിച്ചു: കുഞ്ഞു എന്ത് കൊണ്ടാണ് എല്ലാ സമയത്തും ഉറങ്ങുന്നത്?
മറുപടിക്ക് പകരം അവര്‍ തല തിരിച്ചു കളഞ്ഞു. എന്റെ ചോദ്യം ഉച്ചത്തില്‍ ആയപ്പോഴും അവര്‍ പ്രതികരിച്ചില്ല.
ചോദ്യം തുടരുമ്പോള്‍ പിന്നില്‍ നിന്ന് എന്റെ ചുമലില്‍ ഒരു കൈ മെല്ലെ സ്പര്‍ശിച്ചു. ഒരു മധ്യവയസ്കനാണ്.
'നിങ്ങള്‍ക്ക് ഈ യാചക സ്ത്രീയില്‍ നിന്ന് എന്താണ് വേണ്ടത്? എന്തിനാണ് പാവങ്ങളെ ഉപദ്രവിക്കുന്നത്?' അയാള്‍ ചോദിച്ചു.
എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാള്‍ നടന്നു പോയി.
******************
ഇടയ്ക്കൊരു സ്വകാര്യം: സാധാരണ യാചകരെ തിരിച്ചറിയാന്‍ വഴിയുണ്ട്:
നേരെ ചോവ്വെയുള്ളവരോട് വിവരങ്ങള്‍ ചോദിച്ചാല്‍ വിശദമായി പറയും. പറയുന്നില്ലെങ്കില്‍ അവഗണിക്കുക.
അതിലേറെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതം കഴിക്കാന്‍ വേണ്ടി വ്യക്തിപരമായി യാചിക്കുന്നവര്‍ കുഞ്ഞുങ്ങളെ പകല്‍ മുഴുവന്‍ വെയില്‍ കൊള്ളിക്കില്ല. ഇനി കൊള്ളിച്ചാലും അവര്‍ എല്ലായ്പ്പോഴും ഉറങ്ങുന്നതായി നിങ്ങള്‍ കാണില്ല.
എത്ര ദാരിദ്രരായാലും കുഞ്ഞുങ്ങള്‍ ഓടിക്കളിക്കും. ചിരിക്കും കുസൃതി കാണിക്കും. ഇടയ്ക്കൊക്കെയെങ്കിലും.
***************
പിറ്റേ ദിവസം തൊട്ടടുത്തൊരു കെട്ടിടത്തില്‍ എന്റെ ഒരു സുഹൃത്തിന്റെ മുറിയില്‍ നിന്നും ഞാന്‍ രംഗം വീക്ഷിക്കാന്‍ തീരുമാനിച്ചു.
രംഗം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല. വീണ്ടും കാര്യം അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ചോദ്യം പല തവണ ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നപ്പോള്‍ ആള് കൂടി.
എന്റെ ഉദ്ദേശം എന്തെന്ന് കേള്‍ക്കാനോ , എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല. അതിനു മുമ്പ് ആളുകള്‍ ശകാരിച്ചു കൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേ കൊണ്ട് പോയി തള്ളി.
പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി. പോലീസിനു ഫോണ്‍ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷമായി.
സ്ഥലത്തെ കൂട്ടുകാരനുമായി വിഷയം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
കുഞ്ഞുങ്ങള്‍ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ്.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് യാചന ഒരു ബിസിനസായി നടത്തുന്ന റാക്കെറ്റിന്റെ ഒരു കണ്ണി മാത്രമാണ് ഞാന്‍ കണ്ടത്.
കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നല്‍കുകയാണ്.
ഒരു പകല്‍ മുഴുവന്‍ ഉറങ്ങുന്നതിനിടയില്‍ തന്നെ കുഞ്ഞുങ്ങള്‍ പലപ്പോഴും മരണപ്പെട്ടു പോവുന്നു. അങ്ങനെ മരണം നടന്നാലും, വൈകും വരെയുള്ള അന്നത്തെ യാചന ആ ശവശരീരം വെച്ച് കൊണ്ട് തന്നെ നടക്കും.
പിറ്റേ ദിവസത്തേക്ക് വേറെ കുഞ്ഞു വരും.
ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക് നമ്മള്‍ എറിഞ്ഞു കൊടുക്കുന്ന തുട്ടുകള്‍ ആണ് ഭീകരമായ ഈ ബിസിനസ് നിലനിര്‍ത്തുന്നത്.
നമ്മള്‍ എറിയുന്ന തുട്ടുകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ എടുക്കുകയാണ്. അവരെ സംരക്ഷിക്കുകയല്ല.
അതിനാല്‍ ഇതുപോലുള്ള യാചകരെ കാണുമ്പോള്‍ ദയാ വായ്പ്പോടെ പോക്കെറ്റില്‍ കയ്യിടാന്‍ വരട്ടെ. ഒന്ന് ചിന്തിക്കുക.
നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
ഈ വിവരം അറിഞ്ഞു കഴിഞ്ഞ സ്ഥിധിക്ക് ഇനി നിങ്ങളിത് ഓര്‍ക്കുമല്ലോ.
ഈ വിവരം കഴിയുന്നത്ര മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക.
(ഇംഗ്ലീഷില്‍ വന്ന ഒറിജിനല്‍ പോസ്റ്റിന്റെ ഏകദേശ വിവര്‍ത്തനമാണിത്)

Gallery
-
അനില്‍ പനച്ചൂരാന് കവിതകള്‍ Anil Panachooran - Pranayakalam - Akshethriyude Athmageetham Anil Panachooran - Pranayakalam - ...
-
Jayachandran Paliath http://www.musicianspage.com/musicians/6493/ P.JAYACHANDRAN MALAYALAM HIT SONGS COLLECTIONS ...
-
USB Color coded wire Most hardware today connected to our CPU's are usb driven, meaning using usb cord or usb wire. Your keyboard...
-
ഇത് എല്ലാരുമൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ് .... വായിക്കാതെ പോകല്ല് ... സമയം അര്‍ദ്ധരാത്രി 12 മണി..സ്ഥലം മണ്ണാര്‍ക്കാട് ടൌണ്‍..,,പുറത്...
-
This enormous sculpture looks right at home in the forest, among its arboreal brethren. Artist Kim Beaton created the sculpture in 2006 wit...
-
M. G. Radhakrishnan Music Director Malabar Gopalan Nair Radhakrishnan was a senior music director and Carnatic ...