Latest Articles

Showing posts with label Devotional_Stories. Show all posts

ശ്വര വിശ്വാസി : ഓം എന്ന അക്ഷരം ഒരു മന്ത്രമാണ് .അതിനു ശക്തി ഉണ്ട് .അക്ഷരങൾ ചേർന്ന മന്ത്രങ്ങൾ ചൊല്ലുമ്പോൾ അവ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിയ്ക്കുന്നു . മനസ്സിനെ ശാന്തമാക്കുന്നു . സ്വസ്ഥത നല്കുന്നു . അവർ ഈശ്വര രൂപം മനസ്സിൽ കാണുന്നു
.
യുക്തി വാദി : ഓം എന്ന അക്ഷരം കേവലം ഒരു ശബ്ദമാണ് . അതിനു ഒരു ശക്തി യുമില്ല . അത് പോലെ അക്ഷരങ്ങൾ കൂടി ചേർന്ന മന്ത്രങ്ങൾ കൂടി ചേർന്ന് ചൊല്ലുന്ന മന്ത്രത്തിനും മനുഷ്യനിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല . ഉണ്ടെന്നു തെളിയിക്കാമോ?.

ഈശ്വര വിശ്വാസി : തെളിയിക്കാം .
ഓം നമശിവായ : എന്ന് പത്തു പ്രാവശ്യം ചൊല്ലുക . മനസ്സിന് ശാന്തി ലഭിയ്ക്കും .

യുക്തി വാദി . ചൊല്ലി ക്കഴിഞ്ഞു . എനിയ്ക്ക് ഇപ്പോൾ ഒന്നും അനുഭവ പ്പെട്ടില്ല , ഞാൻ ആദ്യം പറഞ്ഞത് തന്നെയാണ് ഇത് .

ഈശ്വര വിശ്വാസി : ശ രി : നിങ്ങൾ നിങ്ങളുടെ " അച്ഛൻ മോഷ്ടവും കൊലപാതകിയും ആണ് . സത്യം . . അതുകൊണ്ട് എന്റെ അച്ഛൻ ആരെന്നറിയില്ല " .ഇതു പത്തു പ്രാവശ്യം ഉറക്കെ ചൊല്ലുക .

യുക്തി വാദി : കോപത്തോടെ ഇതാണോ മന്ത്രം : ഇത് ഞാൻ പറയില്ല ..

ഈശ്വര വിശ്വാസി . നിങ്ങളുടെ മനസ്സില് ഇപ്പോൾ കോപം ഉണ്ടായില്ലേ ?. എങ്ങിനെ അത് ഉണ്ടായി ?. അക്ഷരങ്ങൾ ഞാൻ വാക്കായി പറഞ്ഞാൽ പോലും അത് നിങ്ങളുടെ മനസിനെയും ഇന്ദ്രിയങ്ങളെയും സ്വാധീനിയ്ക്കുന്നു . അക്ഷരം ജഡമാണ് എന്നാണ് നിങ്ങളുടെ വാദമെങ്കിൽ നിങ്ങൾ ഇത് പറയണം . അല്ലെങ്കിൽ അക്ഷരത്തിനും മന്ത്രങ്ങൾക്കും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിയ്ക്കാൻ കഴിയും എന്ന് തുറന്നു സമ്മതിയ്ക്കണം ..

യുക്തി വാദി . എന്നാൽ നാളെ കാണാം ..ഇപ്പോൾ തിരക്കുണ്ട്‌ ..
          നാരദമഹർഷി സർവലോക സഞ്ചാരിയാണ്. കൈയ്യിൽ വീണയും ചുണ്ടിൽ നാരായ ണമന്ത്രവുമായി സഞ്ചരിക്കുന്ന നാരദനെ ശ്രീകൃഷ്ണന് വലിയ ഇഷ്ടമായിരുന്നു. വിഷ്ണുഭക്തനായ നാരദന്, തനിക്കു വേണ്ടത്ര പുണ്യം ലഭിച്ചിട്ടില്ല എന്നൊരു സംശയം തോന്നി. അത് ശ്രീകൃഷ്ണനോട് അവതരിപ്പിക്കുകയും ചെയ്തു. മന്ദഹാസം തൂകി ശ്രീകൃഷ്ണൻ നാരദനെ ചാരത്തുവിളിച്ചു ഇപ്രകാരം പറഞ്ഞു ,'മഹർഷെ! അങ്ങയുടെ സംശയം വെറുതെയാണ്. അങ്ങ് തീർച്ചയായും പുണ്യാത്മാവു തന്നെയാണ് '. ഇത്രയും പറഞ്ഞിട്ട് ശ്രീകൃഷ്ണൻ നാരദനോട് അല്പം ദൂരെയായി ഒരു മാന്തോപ്പിൽ പോയിവരാൻ അരുളിച്ചെയ്തു. മാന്തോപ്പിൽ നാരദൻ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അദ്ദേഹം ഒരു മാവിന്റെ തണലിൽ വിശ്രമിച്ചു. അപ്പോഴതാ അൽപ്പം അകലെ നിന്നും ഒരു ദുർഗന്ധം അനുഭവപ്പെട്ടു. നാരദൻ എണീറ്റ്‌ അവിടെ ചെന്നപ്പോൾ കണ്ടത് ഒരു ചാണക കൂനയായിരുന്നു. അതിൽനിന്നും ഒരു പുഴു തന്നെ സൂക്ഷിച്ചു നോക്കുന്നത് നാരദൻ കണ്ടു. നാരദനെ കണ്ടപാടെ ആ പുഴു ചത്തുപോയി. നാരദന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം ക്ഷണനേരത്തിൽ ശ്രീകൃഷ്ണന്റെ അടുത്തുചെന്നു വിഷാദത്തിൽ കാര്യങ്ങൾ വ്യക്തമാക്കി. മന്ദസ്മിതം തൂകി ശ്രീകൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിച്ചിട്ട് വീണ്ടും അവിടേക്കുതന്നെ നാരദനെ പറഞ്ഞയച്ചു . ശ്രീകൃഷ്ണന്റെ വാക്കുകൾ കേട്ട് നാരദൻ വീണ്ടും അവിടേക്കുചെന്നു. അപ്പോഴതാ ആ തേന്മാവിൻ പോടിലിരുന്നു ഒരു തത്ത കരയുന്നു. നാരദൻ അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ തത്ത ചിറകൊടിഞ്ഞു താഴേക്കുവീണ് പിടഞ്ഞുമരിച്ചു . നാരദനാകട്ടെ, തന്റെ വീക്ഷണം കൊണ്ട് രണ്ടു പ്രാണികൾ പ്രാണനൊടുക്കിയത് താങ്ങാനാവാതെ സ്വയം മടങ്ങി. നാളുകൾ കടന്നുപോയി . നാരദൻ വീണ്ടും ശ്രീകൃഷ്ണനെ കാണാൻ ചെന്നു. ആ സമയം ഒരു രാജാവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആണ്‍കുഞ്ഞിനെ നേരിൽ ചെന്നു അനുഗ്രഹിക്കാൻ ശ്രീകൃഷ്ണ നോട് ആവശ്യപ്പെടുകയായിരുന്നു. നാരദനെ കണ്ടപാടെ ശ്രീകൃഷ്ണൻ അദ്ദേഹത്തോട് ആ ആവശ്യം നിറവേറ്റാൻ അരുളിച്ചെയ്തു. നാരദൻ അത് കേട്ട് ഭയന്നുപോയി. കാരണം തന്നെ കണ്ടപ്പോഴേ രണ്ടു മിണ്ടാപ്രാണികൾ ചത്തുവീണതല്ലെ ! അതുപോലെ രാജാവിന്റെ മകനും എന്തെങ്കിലും സംഭവിച്ചാൽ....അതുകൊണ്ട് നാരദൻ രാജാവിന്റെകൂടെ പോകേണ്ടന്നു നിശ്ചയിച്ചു.. ഇംഗിതം അറിഞ്ഞ ശ്രീകൃഷ്ണൻ നാരദനെ നിർബന്ധിച്ച്‌ രാജാവിനോടൊപ്പം അയച്ചു. കുഞ്ഞിന്റെ അരികിലെത്തിയ നാരദൻ കുഞ്ഞിനെ ശ്രദ്ദിക്കാതെ മുഖം തിരിച്ചുപിടിച്ചു. അപ്പോഴുണ്ട് നാരദനെ അമ്പരിപ്പിച്ചുകൊണ്ട് ഒരശരീരി മുഴങ്ങി. "കരുണാമയനായ നാരദമഹർഷെ! അങ്ങെന്താണ് എന്നെ നോക്കാതെ പോകുന്നത്? വെറുമൊരു പുഴുവായിരുന്ന എനിക്ക് അങ്ങയുടെ ദിവ്യദൃഷ്ടി പതിഞ്ഞപ്പോൾ തത്തയായി പിറക്കാൻ കഴിഞ്ഞു. തത്തയായിരിക്കെ അങ്ങയുടെ ദർശനം ലഭിച്ച ഞാനിതാ, ഒരു രാജകുമാരനായി പിറന്നിരിക്കുന്നു! പുണ്യാത്മാവായ അങ്ങ് എന്നെ കടാക്ഷിക്കില്ലെ?" അശരീരി കേട്ട് നാരദന്റെ മനം കുളിർത്തു. അദ്ദേഹം രാജകുമാരനെ സ്നേഹത്തോടെ നോക്കി. ശ്രീകൃഷ്ണന്റെ മഹത്വവും സ്വന്തം മഹത്വവും മനസ്സിലാക്കിയ നാരദമഹർഷി മനസാ ശ്രീകൃഷ്ണനോട് നന്ദി പറഞ്ഞു ആഹ്ലാദത്തോടെ അവിടെനിന്നും യാത്രയായി. 


          രിക്കൽ നാരദൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. മഹർഷിയെ ശ്രീകൃഷ്ണൻ യഥാവിധി സൽക്കരിച്ചിരുത്തി. സംഭാഷണത്തിനിടെ നാരദൻ നിശബ്ദനായി. ശ്രീകൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ നാരദൻ ചോദിച്ചു, "പ്രഭോ! അങ്ങേയ്ക്ക് ധാരാളം ഭാര്യമാരുണ്ടല്ലോ? അതിൽ ആർക്കാണ് അങ്ങയോടു കൂടുതൽ ഇഷ്ടമെന്നറിഞ്ഞാൽ കൊള്ളാം". നാരദന്റെ സംശയം മാറ്റാൻ ശ്രീകൃഷ്ണൻ ഒരു ഉപായം കണ്ടുപിടിച്ചു. "അല്ലയോ മ ഹർഷേ! എന്റെ ഭാര്യമാരോട് എനിക്ക് കടുത്ത തലവേദനയാണെന്നു അങ്ങ് ഒന്ന് ചെന്ന് പറയാമോ?". ശ്രീകൃഷ്ണൻ നാരദരോട് പറഞ്ഞു. "ഈ തലവേദന മാറണമെങ്കിൽ ഭാര്യയുടെ കണ്ണീരിൽ ചവിട്ടി ചാലിച്ച മണ്ണ് എന്റെ നെറ്റിയിൽ പുരട്ടണമെന്നും പറയൂ". ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു.
ശ്രീകൃഷ്ണന്റെ കൗശലം നാരദന് ഇഷ്ടപ്പെട്ടു. മഹർഷി വേഗം രുഗ്മിണിയുടെ അന്തപുരത്തിലെത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. "അയ്യോ അങ്ങ് എന്ത് പാപമാണ് പറയുന്നത്? ഞാൻ ചവിട്ടിയ മണ്ണ് ഭഗവാന്റെ നെറ്റിയിൽ പുരട്ടാനൊ?" രുഗ്മിണി കണ്ണീരോടെ ചോദിച്ചു. നാരദൻ പിന്നെ അവിടെ നിന്നില്ല. നേരെ സത്യഭാമയുടെ അടുത്തെത്തി. സത്യഭാമയും അതെ മറൂപടിതന്നെയാണ് നൽകിയത്. പിന്നീട് നാരദൻ ശ്രീകൃഷ്ണന്റെ ഭാര്യമാരെ ഓരോരുത്തരേയും കണ്ടു കാര്യം പറഞ്ഞു. പക്ഷെ പാപഭാരം ഭയന്ന് അവരെല്ലാം പിന്മാറി. നാരദൻ പിന്നീട് വൃന്ദാവനത്തിലെ രാധയുടെ അടുത്തെത്തി. ശ്രീകൃഷ്ണവേഷം ധരിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ആലപിച്ച് നൃത്തം ചവുട്ടുകയായിരുന്നു രാധ. നാരദനെ ഭക്തിപൂർവം നമസ്കരിച്ച രാധയോടു നാരദൻ ഭഗവാന്റെ തലവേദനയെപ്പറ്റിയും കണ്ണീരിൽ ചവിട്ടിച്ചാലിച്ച മണ്ണിന്റെ ആവശ്യതയും
പറഞ്ഞറിയിച്ചു. രാധയുടെ കണ്ണുകൾ അപ്പോൾ തന്നെ നിറഞ്ഞൊഴുകി.
നാരദൻ നോക്കി നിൽക്കെ, സ്വന്തം കണ്ണീരുവീണ മണ്ണ് രാധ ചവിട്ടിക്കുഴച്ചു ചാലിച്ചെടുത്ത്, ആമണ്ണ് മഹർഷിക്ക് കൊടുത്തിട്ട് വേഗം കണ്ണന് നൽകണേ എന്നപേക്ഷിച്ചു. ചവിട്ടിക്കുഴച്ച മണ്ണ് ഭഗവാനു നല്കുന്നതിന്റെ പാപഭാരം കൂടി ദേവി അനുഭവിക്കേണ്ടിവരും എന്ന് നാരദൻ ഓർമ്മിപ്പിച്ചു. കണ്ണനുവേണ്ടി ഏത് വേദനയും എത്ര വലിയ പാപവും സഹിക്കാൻ തയ്യാറാണെന്ന് രാധയും മറുപടി നൽകി.
വൈകാതെ നാരദൻ ദ്വാരകയിലെത്തി ശ്രീകൃഷണനോട് വ്രുത്താന്തമെല്ലാം അറിയിച്ചു. "നാരദ മഹർഷെ! അങ്ങയുടെ സംശയം ഇപ്പോൾ മാറിയല്ലോ". ശ്രീകൃഷ്ണൻ മന്ദഹാസം
തൂകി. നാരദൻ ചിരിച്ചുകൊണ്ട് തലയാട്ടി. പിന്നീടു ദ്വാരകയിൽ നിന്നും നാരദൻ യാത്രയായി.
Rajasekharan Nair



ന്താണ് ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ?
എന്തിനാണ് ഭഗവാന്‍ ഓടക്കുഴല്‍ വിളിക്കുന്നത് ?

ഓരോ ശ്രീ കൃഷ്ണ ഭക്തനും, അഥവാ ഭക്തയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇത്. ഇക്കാര്യം അറിയില്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തന്‍ എന്ന് സ്വയം പറയുവാന്‍ നാം ഒട്ടും യോഗ്യരല്ല എന്ന് തീര്‍ത്തും പറയാം. ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു; കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു; അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു; ഇണ ചേരുന്നു; ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും.

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും? ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍...,. അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.
ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍? പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം ? ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ ? ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക. പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ''ഓടക്കുഴല്‍"'' എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല; നാശം സംഭവിക്കുകയും ചെയ്തേക്കാം. ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ. അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്. മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്. നിങ്ങളുടെ ഒരു ചിത്രവുമായി നിങ്ങള്ക്ക് എത്രത്തോളം ബന്ധമുണ്ടോ; അത്രയും ബന്ധമേ വിഗ്രഹവുമായി ഭഗവാന് ഉള്ളൂ. ആദ്യം വിഗ്രഹത്തിലും പിന്നീട് സര്‍വ്വ ചരാചരങ്ങളിലും ഭഗവാനെ നാം ദര്‍ശിക്കണം. അതാണ്‌ വിശ്വരൂപ ദര്‍ശനം. അത്രയും ആയാല്‍ നമ്മുടെ ജീവിതം ധന്യം.

ശ്രീമദ് ഭഗവദ് ഗീത 9 - 27&28 : ഹേ കുന്തീപുത്രാ, നീ എന്ത് ചെയ്യുന്നുവോ; എന്ത് ഭക്ഷിക്കുന്നുവോ; എന്ത് ഹോമിക്കുന്നുവോ; എന്ത് കൊടുക്കുന്നുവോ; എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ; അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി; ശ്രദ്ധയോട് കൂടി ചെയ്യുക. ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും.

By Manjula Ram Mohan




  By Rajasekharan Nair
 മുരൻ ഒരു പരാക്രമിയായ അസുരനായിരുന്നു. മുരൻ സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ കഠിന തപസ്സ് ചെയ്തു. വർഷങ്ങൾ കടന്നുപോയിട്ടും ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടില്ല. വാശിയേറിയ
മുരൻ സ്വന്തം വാളെടുത്ത് ബ്രഹ്മാവിനെ സ്തുതിച്ചിട്ട് തന്റെ കഴുത്തു വെട്ടാനൊരുങ്ങി. ഇത്തവണ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു.

"മുരാ, അവിവേകം കാണിക്കരുത്. നിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരാം". ബ്രഹ്മാവ്‌ പറഞ്ഞു. മുരൻ ബ്രഹ്മാവിനെ കൈകൂപ്പി. എന്നിട്ട് അപേക്ഷിച്ചു, "പ്രഭോ, ബ്രഹ്മാസ്ത്രം തന്ന് അടിയനെ അനുഗ്രഹിക്കണം".

വിനാശകാരിയായ ബ്രഹ്മാസ്ത്രം കിട്ടിയാൽ ദേവന്മാരെപ്പോലും നിലയ്ക്ക് നിർത്താൻ കഴിയുമെന്ന് മുരനറിയാമായിരുന്നു. ബ്രഹ്മാവ്‌ അപകടം മുൻകൂട്ടി അറിഞ്ഞു. പക്ഷെ, മുരൻ ആവശ്യപ്പെട്ടതു നൽകാതിരിക്കാൻ ബ്രഹ്മാവിന് കഴിഞ്ഞില്ല.

ബ്രഹ്മാസ്ത്രം കിട്ടിയതോടെ ശക്തനായ മുരൻ ദേവന്മാരെയും മഹർഷിമാരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങി. മഹർഷിമാരുടെ യാഗശാലകൾ ഒന്നൊന്നായി അവൻ തല്ലിത്തകർത്തു. ആശ്രമങ്ങൾ അഗ്നിക്കിരയാക്കി. ദേവന്മാരുടെ കാര്യം ഇതിലും കഷ്ടമായിരുന്നു.

ദേവന്മാരെ പിടികൂടി വെള്ളത്തിൽ മുക്കിപ്പിടിച്ചു. ചിലരെ ചുഴറ്റി കടലിലെറിഞ്ഞു.
ഒടുവിൽ ദേവന്മാർക്കു പൊറുതിമുട്ടി. അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. പക്ഷെ, മഹാവിഷ്ണുവിനും അത്ര എളുപ്പത്തിൽ ദേവന്മാരെ സഹായിക്കാൻ കഴിഞ്ഞില്ല. എങ്കിലും ദേവന്മാരെ സഹായിക്കാൻ മുരനോട് പൊരുതാൻ തന്നെ മഹാവിഷ്ണു നിശ്ചയിച്ചു.

അങ്ങനെ മഹാവിഷ്ണുവും മുരനും ഘോരയുദ്ധം തുടങ്ങി. പക്ഷെ, ശക്തനായ മുരനെ വധിക്കാൻ മഹാവിഷ്ണുവിനും കഴിഞ്ഞില്ല. ഒടുവിൽ മഹാവിഷ്ണു തളർന്നു.

വിശ്രമത്തിനായി മഹാവിഷ്ണു വേഗം ബദരിയിലെ സിംഹവതി ഗുഹയിലേക്ക് പാഞ്ഞു. മായാവിയായ മുരൻ മഹാവിഷ്ണുവിനെ അദ്രുശ്യനായി പിന്തുടരുന്നുണ്ടായിരുന്നു.
ഗുഹയിലെത്തിയ മഹാവിഷ്ണു യോഗമായയെ (സൃഷ്ടി വിഷയകമായി മഹാവിഷ്ണു പ്രയോഗിക്കുന്ന ശക്തി) മനസ്സിൽ ധ്യാനിച്ച്‌ ഉറങ്ങാൻ തുടങ്ങി. അപ്പോഴേക്കും ബ്രഹ്മാസ്ത്രവുമായി മുരൻ ഗുഹയിലെത്തി. മഹാവിഷ്ണുവിന്റെ
ശിരസ്സറുക്കാൻ മുരൻ ബ്രഹ്മാസ്ത്രമെടുത്ത് ഉന്നം പിടിച്ചു.

പെട്ടെന്ന് തീക്ഷ്ണമായ പ്രകാശം എങ്ങും പരന്നു. ആയുധധാരിയായ ഒരു ദിവ്യകന്യക മഹാവിഷ്ണുവിന്റെ ശരീരത്തിൽനിന്ന് ഉയർന്ന് വന്നു. മുരാസുരൻ വിസ്മരിച്ചുനിൽക്കെ ദിവ്യകന്യകയുടെ കൈയിൽനിന്ന് ആയിരക്കണക്കിനസ്ത്രങ്ങൾ മുരനെ
ലക്ഷ്യമാക്കി മിന്നല്പിണരിന്റെ വേഗത്തിൽ പാഞ്ഞുചെന്നു. ആ ശരമാരി തടുക്കാൻ മുരന് കഴിഞ്ഞില്ല. ശരീരം മുഴുവൻ അമ്പേറ്റ് ചിതറി. മുരൻ ഒടുവിൽ മരിച്ചുവീണു.

മുരന്റെ അലർച്ച കേട്ട് മഹാവിഷ്ണു ഞെട്ടിയുണർന്നു. അപ്പോൾ കണ്ടത് ഒരു ദിവ്യകന്യകയും മരിച്ചുകിടക്കുന്ന മുരനും.

മഹാവിഷ്ണുവിന് സന്തോഷമായി.

"ദേവി, ഇന്ന് ധനുമാസത്തിലെ ക്രുഷ്ണൈകാദശിയാണ്. ഇന്ന് ജനിച്ച നീ ഏകാദശി എന്ന പേരിൽ പ്രശസ്തയാകും. ദേവിയുടെ ജന്മനാളിൽ വൃതമെടുത്ത് എന്നെ ആരാധിക്കുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും". മഹാവിഷ്ണു അരുളിച്ചെയ്തു.
എകാദശി വൃതത്തിന്റെ കഥ ഇതാണ്

 

 By Rajasekharan Nair

ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജുനൻ.ഒരിക്കൽ ശ്രീകൃഷ്ണൻ അർജുനനെയും തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി. "കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽ നടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോചിച്ചു. കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറെ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങി. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി. വനപ്രദേശമായതിനാൽ മൂവരും ഒരുമിച്ച് ഉറങ്ങേണ്ടന്ന് തീരുമാനിച്ചു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി. കുറെകഴിഞ്ഞപ്പോൾ പെട്ടെന്ന് തൊട്ടുപിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞു നോക്കി. അരണ്ടപ്രകാശത്തിൽ ഒരു നെല്ലിക്ക ഒരുണ്ടുരുണ്ട്‌ അടുത്തേക്ക്‌ വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി. 
 "ഹും, സത്യം പറഞ്ഞോ. നീയാരാണ്‌?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക് കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്".

"നിനക്ക് യുദ്ധം ചെയ്യാനരിയാമോ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.

ഇത്തവണ സാത്യകിയുടെ ക്ഷമ കെട്ടു. "എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ...." സാത്യകി പറഞ്ഞു.

"ഞാനൊരു യക്ഷകനാണ്. നിന്നെ യുദ്ധം ചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു.

"ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു.

ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അറിയാതെതന്നെ ചിരി വന്നു.

യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി
മരണവേദനകൊണ്ട് പുളയാൻ തുടങ്ങി.

"അയ്യോ, എന്നെകൊല്ലല്ലേ.......കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച്‌ വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി.

"ശ്ശെ, വല്ലാത്ത നാണക്കേടായി. അർജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി.

ഒട്ടും വൈകാതെ സാത്യകി അർജുനനെ വിളിച്ചുണർത്തി കാവലേൽപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു. അർജുനനെയും യക്ഷൻ ഒരു പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി. കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽ നിന്നും വീണു. ശബ്ദം കേട്ട് അർജുനൻ തിരിഞ്ഞു നോക്കി. "സത്യം പറഞ്ഞോ...നീ ആരാ?'. നെല്ലിക്ക അർജുനനോട് ചോദിച്ചു. 

 "ഞാനാരെന്നോ? വില്ലാളിവീരനായ അർജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു
മഹാവിഡ്ഢിതന്നെ". അർജുനൻ അഹങ്കാരത്തോടെ പറഞ്ഞു.

നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല...വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതെയുള്ളൂ. ഒടുവിൽ യക്ഷൻ അർജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു.അർജുനന് വല്ലാത്ത  അപമാനം തോന്നി.   അർജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു. ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു. "ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു. "കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു. 

 "ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവം മറുപടി പറഞ്ഞു.

"എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു.

"അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു.

എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി. പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു. പ്രഭാതമായി. സാത്യകിയും അർജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൌതുകത്തോടെ നോക്കി. ഒരു മൽപ്പിടിത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചു  കൊടുത്തു.  


 "നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത്". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജുനനും പരസ്പരം നോക്കി.

"അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?". അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു .

"തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക്
കാരണം. വിനയം കൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു.

പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി.



 

- By Rajasekharan Nair

ഒരിക്ക സപ്തർഷിമാർ ലോകനൻമയ്ക്കായി ഒരു മഹായജ്ഞം നടത്താ നിശ്ചയിച്ചു. അതിനായി അവ ത്രിമൂർത്തികളായ ബ്രഹ്മാവിനെയും, മഹാവിഷ്ണുവിനെയും പരമശിവനെയും കണ്ട് അനുഗ്രഹാശിസ്സുക വാങ്ങാ നിശ്ചയിച്ചു. ആദ്യം ബ്രഹ്മാവിനെയും പിന്നെ മഹേശ്വരനെയും കണ്ട് അനുഗ്രഹങ്ങ വാങ്ങി. മഹാവിഷ്ണുവിന്റെ അനുഗ്രഹം വാങ്ങാ വൈകുണ്ഠത്തിലെത്തി. ദിവ്യമായ ഏഴു കവാടങ്ങ കടന്നു വേണം മഹാവിഷ്ണുവിന്റെ അടുത്തെത്താ. നാരായണമന്ത്രം ഉരുവിട്ട് മഹർഷിമാർ ആറ് കവാടങ്ങളും പിന്നിട്ടു. ഒടുവി അവ ഏഴാമത്തെ കവാടത്തിലെത്തി. വിഷ്ണുവിന്റെ ഏറ്റവും വിശ്വസ്തരായ ദ്വാരപാലകൻമാ രായിരുന്നു ഏഴാമത്തെ കവാടത്തിന്റെ കാവൽക്കാർ. അവ സപ്തർഷിമാരെ അകത്തുകടക്കാ അനുവദിച്ചില്ല. സപ്തർഷിമാർ കാര്യം പറഞ്ഞെങ്കിലും, ദ്വാരപാലകന്മാ ഒട്ടും വഴങ്ങിയില്ല. അതോടെ സപ്തർഷിമാരിലൊരാളായ മാരീചി കോപത്താ ഇങ്ങനെ ശപിച്ചു. "ധിക്കാരികളെ, ഭഗവാന്റെ അനുഗ്രഹം തേടിവന്ന ഞങ്ങളെ തടഞ്ഞ നിങ്ങ മഹാവിഷ്ണുവിന്റെ ശത്രുക്കളായിത്തീരട്ടെ". മഹർഷിമാരുടെ ശാപം കേട്ട് ദ്വാരപാലകന്മാ ഞെട്ടിപ്പോയി. അവ മഹാർഷിമാരുടെ കാൽക്കൽ വീണ് ശാപമോക്ഷത്തിനായി അപേക്ഷിച്ചു. അപ്പോഴേക്കും മഹാവിഷ്ണുവും അവിടെയെത്തി. "ആരെയും അകത്തു കടത്തിവിടരുതെന്ന് ഞാനാണ് ഇവരോട് പറഞ്ഞത്. അതിന് കാരണം, ഞാനും ദേവിയും ഓരോ തവണ പകിട കളിക്കാനിരിക്കുമ്പോ ആരെങ്കിലും തടസ്സപ്പെടുത്താനെത്തും. ദേവി പരിഭവിക്കുകയും ചെയ്യും. ഇന്ന് പകിട കളിക്കുമ്പോ ആരും തടസ്സപ്പെടുത്താ എത്തില്ല എന്ന് ഞാ ദേവിക്ക് ഉറപ്പുനൽകുകയും, അതിൻപ്രകാരം ദ്വാരപാലകന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. അതിങ്ങനെ കലാശിക്കുമെന്ന് ഞാ കരുതിയില്ല". മഹാവിഷ്ണു പറഞ്ഞു. മാരീചി മഹർഷി പറഞ്ഞു, "എന്ത് ചെയ്യാം, കൊടുത്ത ശാപം തിരിച്ചെടുക്കാനാവില്ല. എന്തായാലും ശാപത്തി ചെറിയൊരു മാറ്റം വരുത്താം. ദ്വാരപാലകന്മാരെ, ഒന്നുകി നിങ്ങൾക്ക് ഭൂമിയിൽച്ചെന്ന് എഴുയുഗങ്ങളി ഭഗവാന്റെ ഭക്തന്മാരായി ജീവിക്കാം. അല്ലെങ്കി മൂന്നു യുഗങ്ങളി അദ്ദേഹത്തിന്റെ ശത്രുക്കളായി ജീവിക്കാം. ഏതു വേണമെന്ന്സ്വയം തീരുമാനിച്ചോളൂ". ഏഴു യുഗങ്ങ ഭഗവാനെ പിരിഞ്ഞിരിക്കാനും വയ്യ: അതെ സമയം ഭഗവാന്റെ ശത്രുക്കളാകാനും തയ്യാറല്ല. ഒടുവി മഹർഷിയുടെ മുന്നിലെത്തി, മൂന്നു യുഗങ്ങ ഭഗവാന്റെ ശത്രുക്കളായി കഴിയാ അവ തീരുമാനിച്ചു. മഹർഷിമാർ ദ്വാരപാലകന്മാരെ യാത്രയാക്കുകയും ചെയ്തു. ആദ്യത്തെ യുഗത്തി ദ്വാരപാലകന്മാ ഹിരണ്യാക്ഷനും ഹിരണ്യകശിപുമായി ഭൂമിയി ജന്മമെടുത്തു. അസുരന്മാരായ അവരെ മഹാവിഷ്ണു നരസിംഹാരാവതാരമെടുത്ത് വധിച്ചു. രണ്ടാമത്തെ യുഗത്തി രാവണനും കുംഭകർണനും ആയിട്ടാണ് അവ ജനിച്ചത്. മഹാവിഷ്ണു ശ്രീരാമനായി അവതരിച്ച് അസുരന്മാരെയും വധിച്ചു. മൂന്നാമത്തെ യുഗത്തി അവ ശിശുപാലനും കംസനും ആയിട്ടാണ് ഭൂമിയി ജനിച്ചത്. മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച് അവരെ നിഗ്രഹിച്ചു. അങ്ങനെ ദ്വാരപാലകന്മാർക്ക് ശാപമോക്ഷം ലഭിച്ചു. ദ്വാരപാലകന്മാ വീണ്ടും മഹാവിഷ്ണുവിന്റെ ഏറ്റവും വിശ്വസ്തരായ കാവൽക്കാരായി വൈകുണ്ഠത്തിലെത്തി.
 Rajasekharan Nair
Advertisement